75 -ാം വാർഷികം; ഫൗണ്ടേഴ്‍സ് എഡിഷൻ മോഡലുകളുമായി ടാറ്റ

By Web TeamFirst Published Feb 4, 2021, 1:06 PM IST
Highlights

കമ്പനിയുടെ 75 -ാം വാര്‍ഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ഫൗണ്ടേഴ്‍സ് എഡിഷൻ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‍സ്

കമ്പനിയുടെ 75 -ാം വാര്‍ഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ഫൗണ്ടേഴ്‍സ് എഡിഷൻ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‍സ്. നെക്സോൺ കോംപാക്ട് എസ്‌യുവി, ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്ട് സെഡാൻ, ഹാരിയർ മിഡ്-സൈസ് എസ്‌യുവി, ആൾട്രോസ് പ്രീമിയം ഹാച്ച് എന്നിവ ഉൾപ്പെടുന്ന ആഭ്യന്തര പാസഞ്ചർ കാർ മോഡലുകളുടെ ഫൗണ്ടേഴ്സ് എഡിഷൻ ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ എല്ലാവർക്കും ഈ മോഡലുകള്‍ വാങ്ങാൻ കഴിയില്ല. കാരണം ടാറ്റ ഗ്രൂപ്പിലെ ജീവനക്കാർക്ക് മാത്രമായിട്ടാണ് ഈ ഫൗണ്ടേഴ്സ് എഡിഷൻ കമ്പനി പുറത്തിറക്കുന്നത്.

ഫൗണ്ടേഴ്‌സ് എഡിഷന് ഐതിഹാസിക സീരീസിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് ഫൗണ്ടേഴ്‌സ് എഡിഷൻ പോസ്റ്റ്‌കാർഡുകളും
ഫോട്ടോ ഫ്രെയിമുകളും ലഭിക്കുന്നു. ബെസ്പോക്ക് JRD ടാറ്റ സിഗ്‌നേച്ചറുംനീല ബാഗ്രൗണ്ടുള്ള പ്രത്യേക ടാറ്റ ലോഗോയും ഇതിൽ നൽകിയിരിക്കുന്നു.  ഫ്രണ്ട് ഫെൻഡർ ക്രീസുകൾക്ക് മുകളിലും പിന്നിലെ പിന്നിലെ പില്ലറുകളിലും ഡാഷ്‌ബോർഡിലുമാണ് JRD ടാറ്റ സിഗ്നേച്ചർ പതിപ്പിച്ചിരിക്കുന്നത്. JRD (ജഹാംഗീർ രതൻ‌ജി ദാദാഭോയ്) ടാറ്റയാണ് ടാറ്റ മോട്ടോർസിന്റെ സ്ഥാപകൻ. താൽപ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് ഓൺലൈനിൽ ഇവ വാങ്ങാനുള്ള അവസരം നൽകുന്നു.

അതേസമയം ടിയാഗോ XT വേരിയന്റിനെ അടിസ്ഥാനമാക്കി ഒരു ലിമിറ്റഡ് എഡിഷൻ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

click me!