ഇവിടെ വില 6.57 ലക്ഷം, അവിടെ 33.75 ലക്ഷം; കുട്ടി മാമാ ഞാന്‍ ഞെട്ടിയെന്ന് ടാറ്റയോട് നേപ്പാളി!

By Web TeamFirst Published Oct 2, 2021, 9:03 AM IST
Highlights

33.75 ലക്ഷം നേപ്പാളി രൂപ മുതലാണു വാഹനത്തിന്‍റെ എകസ് ഷോറൂം വില.  ഇത് ഏകദേശം 21.14 ലക്ഷം ഇന്ത്യൻ രൂപയോളം വരും. 6.57 ലക്ഷം രൂപയോളമാണ് ഈ മോഡലിന്‍റെ ദില്ലി എക്സ് ഷോറൂം വില 

ടാറ്റ മോട്ടോഴ്‌സിന്റെ (Tata Motors) ജനപ്രിയവാഹനം ടിയാഗോയുടെ (Tata Tiag) ടഫ്‌റോഡര്‍ അര്‍ബന്‍ മോഡല്‍ (Urban Toughroader) ആണ് ടിയാഗോ എന്‍ആര്‍ജി (Tata Tiago NRG) . ഇപ്പോഴിതാ നേപ്പാള്‍ വിപണിയിലും വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ് എൻആർജി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ നേപ്പാളിലെ പങ്കാളിയായ സിപ്രാഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് (Sipradi Trading) ആണ് വാഹനത്തെ നേപ്പാൾ വിപണിയിൽ അവതരിപ്പിച്ചത്.

33.75 ലക്ഷം നേപ്പാളി രൂപ മുതലാണു വാഹനത്തിന്‍റെ എകസ് ഷോറൂം വില.  ഇത് ഏകദേശം 21.14 ലക്ഷം ഇന്ത്യൻ രൂപയോളം വരും. 6.57 ലക്ഷം രൂപയോളമാണ് ഈ മോഡലിന്‍റെ ദില്ലി എക്സ് ഷോറൂം വില ആരംഭിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിപ്രാഡി ട്രേഡിങ്ങിന്റെ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ടിയാഗൊ എൻ ആർ ജി രാജ്യവ്യാപകമായി ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി.

പ്രീമിയം സവിശേഷതകളായ പുഷ് സ്റ്റാർട് ബട്ടൻ, റിയർ പാർക്കിങ് കാമറ, സ്വയം അടയുന്ന ഔട്ടർ റിയർ വ്യൂ മിറർ തുടങ്ങിയവ സഹിതമാണ് എൻആർജി എത്തുന്നത്. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിൻ കരുത്തേകുന്ന കാർ മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഗീയർബോക്സുകളോടെ ലഭ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ടിയാഗൊ എൻആർജി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; 6.57 ലക്ഷം രൂപയാണു കാറിന്റെ ഇന്ത്യയിലെ ഷോറൂം വില.

ഹാച്ച്ബാക്ക് വിഭാഗത്തിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾക്കു സമാനമായ സവിശേഷതകൾ ലഭ്യമാക്കാനുള്ള പ്രവണതയാണ് ടിയാഗൊ എൻ ആർ ജിയെ വ്യത്യസ്‍തമാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‍സ് പാസഞ്ചർ വെഹിക്കിൾസ് ഇന്റർനാഷനൽ ബിസിനസ് വിഭാഗം മേധാവി മയങ്ക് ബാൽഡി പറഞ്ഞു. നേപ്പാളിലെ ഉപയോക്താക്കൾക്ക് സ്പോർട്ടിയും സാഹസികവും ആഹ്ളാദകരവുമായ യാത്ര സമ്മാനിക്കാൻ ടിയാഗൊ എൻ ആർ ജിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ നിറങ്ങളിലാണു വാഹനം നേപ്പാളിൽ ലഭ്യമാവുകയെന്ന് ടാറ്റ മോട്ടോഴ്‍സ് അറിയിച്ചു. ഗ്ലോബൽ എൻ സി എ പി സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്കു നാലു നക്ഷത്ര റേറ്റിങ് നേടിയ കാർ കൂടിയാണ് ഇത്. 

click me!