ടാറ്റാ കാറുകളുടെ വില വീണ്ടും കൂടുന്നു

Web Desk   | Asianet News
Published : Jul 30, 2021, 03:46 PM IST
ടാറ്റാ കാറുകളുടെ വില വീണ്ടും കൂടുന്നു

Synopsis

ഈ വർഷം ഇത് മൂന്നാംതവണയാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വർഷം ഇത് മൂന്നാംതവണയാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതുക്കിയ നിരക്ക് അടുത്ത ആഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വരും. മോഡലുകളുടെ എക്സ്ഷോറൂം വിലയിൽ ഏകദേശം മൂന്ന് ശതമാനത്തോളം കൂട്ടാനാണ് കമ്പനിയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .സ്റ്റീല്‍, മറ്റ് വിലയേറിയ ലോഹങ്ങളുടെയും അസംസ്‌കൃത വസ്‍തുക്കളുടെയും വില വര്‍ധനവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിയാഗോ, ടിഗോർ, നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില ഉയരും.

'കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റീലിന്റെയും മറ്റ് ലോഹങ്ങളുടെയും വിലയില്‍ കുത്തനെ വര്‍ധനയുണ്ടായി. ചരക്കുകളുടെ വിലവര്‍ദ്ധനവിന്റെ സാമ്പത്തിക ആഘാതം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങളുടെ വരുമാനത്തിന്റെ 8-8.5 ശതമാനം വരെയാണ്' ടാറ്റ മോട്ടോഴ്‌സ് വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്‍പുട്ട് ചെലവ് വര്‍ധനവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കളിലേക്ക് കൈമാറിയിട്ടുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മോഡലിലെയും ട്രിമ്മിലെയും വില വര്‍ദ്ധനവ് കമ്പനി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയേറിയ ലോഹങ്ങളായ റോഡിയം, പല്ലേഡിയം എന്നിവയുടെ വില ഗണ്യമായി ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ സ്റ്റീല്‍ വിലയും കുത്തനെ ഉയര്‍ന്നിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കാരണം ഈ മാസം ആദ്യം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വില 15,000 രൂപ വരെ ഉയര്‍ത്തിയിരുന്നു.

അവശ്യവസ്‍തുക്കളുടെ സംഭരണചെലവുകൾ കുത്തനെ ഉയർന്നതോടെ ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ടാറ്റ നിരവധി ചെലവ് ചുരുക്കൽ നീക്കങ്ങൾക്കും തുടക്കമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ