Tata EV : ടാറ്റ നാളെ പുതിയ ഇവി അവതരിപ്പിക്കും; എന്താണ് പ്രതീക്ഷിക്കേണ്ടത്?

Published : Apr 28, 2022, 10:55 PM IST
Tata EV : ടാറ്റ നാളെ പുതിയ ഇവി അവതരിപ്പിക്കും; എന്താണ് പ്രതീക്ഷിക്കേണ്ടത്?

Synopsis

രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയുടെ 90 ശതമാനവും കൈവശം വച്ചിരിക്കുന്ന ടാറ്റാ മോട്ടോഴ്‍സ് നാളെ അവതരിപ്പിക്കുന്ന മോഡലിന്റെ വിശദാംശങ്ങളെപ്പറ്റി ഇതുവരെ കൃത്യമായി എന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെയെന്ന് പരിശോധിക്കാം. 

നെക്‌സോൺ ഇവിക്കും ടിഗോർ ഇവിക്കും ശേഷം ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ പുതിയ ഇലക്ട്രിക് കാർ കമ്പനി നാളെ (ഏപ്രില്‍ 29) പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ അതിന്റെ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റായ കര്‍വ്വ് (Curvv) അവതരിപ്പിച്ച് മൂന്നാഴ്‍ചയ്ക്ക് ശേഷമാണ് പുതിയ മോഡല്‍ വരുന്നത്. രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയുടെ 90 ശതമാനവും കൈവശം വച്ചിരിക്കുന്ന ടാറ്റാ മോട്ടോഴ്‍സ് നാളെ അവതരിപ്പിക്കുന്ന മോഡലിന്റെ വിശദാംശങ്ങളെപ്പറ്റി ഇതുവരെ കൃത്യമായി എന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെയെന്ന് പരിശോധിക്കാം. 

Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

ടാറ്റ മോട്ടോഴ്‌സ് വരാനിരിക്കുന്ന ഇവിയെ ടീസ് ചെയ്‍തിരിക്കുന്നത് ഇങ്ങനെയാണ്: 'ഒരു പുതിയ മാതൃക'. എന്തായാലും നാളെ അനാച്ഛാദനം ചെയ്യുന്ന കാർ ലോംഗ് റേഞ്ച് നെക്‌സോണോ ആൾട്രോസ് ഇവിയോ ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു .  ഒരുപക്ഷേ വരാനിരിക്കുന്ന ഇലക്ട്രിക് കാർ വലിയ ബാറ്ററി പാക്കും കൂടുതൽ പവറും ഉള്ള പുതുക്കിയ നെക്സോണ്‍ ഇവി ആയിരിക്കാം. അല്ലെങ്കില്‍ ടാറ്റ ഇതിനകം ഒരു കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ച പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസിന്റെ ഓൾ-ഇലക്ട്രിക് പതിപ്പോ ആകാം. ഇത്  അള്‍ട്രോസ് ഇവി ആണെങ്കിൽ, അളവുകളുടെ കാര്യത്തിൽ ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ഇവി ആയി മാറും. എന്നിരുന്നാലും, 11.99 ലക്ഷം രൂപയ്ക്ക് നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായ ടിഗോര്‍ ഇവിയെക്കാൾ ഉയർന്ന വിലയായിരിക്കും ഇതിന്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ആൾട്രോസ് ഇവി ആദ്യമായി അനാവരണം ചെയ്‍തത്. രാജ്യത്ത് ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നാണിത്.

നിലവിൽ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയുടെ 90 ശതമാനവും ടാറ്റാ മോട്ടോഴ്‍സിന്‍റെ കൈവശമാണ്. മാത്രമല്ല, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്‍തിട്ടുമുണ്ട്. വരാനിരിക്കുന്ന ഇലക്ട്രിക് കാർ എന്തുതന്നെയായാലും, അതിന്റെ അവതരണത്തോടെ, ഇന്ത്യൻ ഇലക്ട്രിക് കാർ മേഖലയിലെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താൻ ടാറ്റയ്ക്ക് കഴിയും. കൂടാതെ, എം‌ജി മോട്ടോർ, ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവ ഉൾപ്പെടെയുള്ള സെഗ്‌മെന്റിലെ എതിരാളികളെക്കാൾ ടാറ്റ മോട്ടോഴ്‌സിന് അതിന്റെ മുൻതൂക്കം വർദ്ധിപ്പിക്കാനംു സാധിക്കും.

പുതുക്കിയ ശ്രേണിയുമായി ടാറ്റ നെക്സോണ്‍ ഇവി
ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവിയുടെ ദൈർഘ്യമേറിയ പതിപ്പിന്റെ പണിപ്പുരയിലാണ്. ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്ന ഇത് 6.6 kW എസി ചാർജറും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ പുതുക്കിയ പതിപ്പിന് നവീകരിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം വലിയ 40 kWh ബാറ്ററി പാക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, പുതുക്കിയ നെക്സോണ്‍ ഇവിയുടെ നിലവിലെ മോഡലിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ക്യാബിന് അകത്തും പുറത്തും ചെറിയ അപ്‌ഡേറ്റുകൾക്കൊപ്പം ഇത് വരാം.

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

ടാറ്റ അൾട്രോസ് ഇവി
2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റാ മോട്ടോഴ്‌സ് അൾട്രോസ് ഇവിയുടെ പ്രീ-പ്രൊഡക്ഷൻ ആശയം പ്രദർശിപ്പിച്ചിരുന്നു. ഇത് 2020 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിക്കുകയും ശ്രദ്ധ ആകർഷിക്കുകയും ചെയ്‍തിരുന്നു. വാഹനത്തിന്‍റെ പ്രൊഡക്ഷൻ മോഡൽ ICE വേരിയന്റിന് സമാനമായി എത്താം. എന്നിരുന്നാലും, ബമ്പറിൽ നീല സ്ട്രിപ്പുകൾ, ചക്രങ്ങളിൽ നീല ആക്‌സന്റുകൾ എന്നിവ പോലുള്ള ചില ഡിസൈൻ ഘടകങ്ങൾ അതിന്റെ ഇലക്ട്രിക് പവർട്രെയിനിനെ സൂചിപ്പിക്കും.

നെക്‌സോൺ ഇവിക്കും ടിഗോർ ഇവിക്കും ഇടയിലാണ് ടാറ്റ അൾട്രോസ് ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് സ്ഥാനം പിടിക്കുന്നത് . ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. കൂടാതെ, ഇതിന് സിപ്‌ട്രോൺ സാങ്കേതികവിദ്യയും ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം