വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്‍സ്

By Web TeamFirst Published Sep 23, 2021, 4:24 PM IST
Highlights

2021 ഒക്ടോബ൪ ഒന്നു മുതൽ വില വ൪ധിപ്പിക്കുമെന്ന് ടാറ്റാ മോട്ടോഴ്‍സ് (Tata Motors) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് (Tata Motors)  വാണിജ്യ വാഹന ശ്രേണിയുടെ (Commercial Vehicles) വില കൂട്ടുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.

2021 ഒക്ടോബ൪ ഒന്നു മുതൽ വില വ൪ധിപ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബേസ് മോഡലുകൾക്കും വേരിയന്റുകൾക്കും രണ്ട് ശതമാനം വില വ൪ധനയാണ് പ്രാബല്യത്തിൽ വരിക എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

സ്റ്റീൽ, വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വ൪ധനയെ തുട൪ന്നാണ് ഉത്പന്നങ്ങളുടെ വില വ൪ധിപ്പിക്കാ൯ കമ്പനി നി൪ബന്ധിതമായത്. നി൪മ്മാണ വേളയിൽ വില വ൪ധനയുടെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വില വ൪ധന കുറച്ചുനി൪ത്താ൯ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കും ഫ്ളീറ്റ് ഉടമകൾക്കും ഏറ്റവും കുറഞ്ഞ ചെലവിൽ ഉടമസ്ഥതാവകാശം ലഭ്യമാക്കാ൯ ശ്രമം തുടരുമെന്നും ടാറ്റ മോട്ടോഴ്‍സ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!