Latest Videos

ടാറ്റ ഷോറൂമുകളില്‍ തള്ളിക്കയറി ജനം, അമ്പരപ്പില്‍ വാഹനലോകം!

By Web TeamFirst Published Oct 2, 2020, 3:07 PM IST
Highlights

കഴിഞ്ഞ വർഷത്തെ 8,097 യൂണിറ്റുകളിൽ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാർ വിൽപ്പന വർധിച്ചു.

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് മികച്ച നേട്ടത്തില്‍. 2020 സെപ്‍റ്റംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴാണ് ടാറ്റയുടെ വളര്‍ച്ച ശ്രദ്ധേയമാകുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറിൽ 37 ശതമാനം വർധിച്ച് 44,444 യൂണിറ്റായി.  

നഗര, ഗ്രാമീണ വിപണികളിലുടനീളം വ്യക്തിഗത മൊബിലിറ്റി ആവശ്യകത വർധിച്ചതോടെ കഴിഞ്ഞ വർഷത്തെ 8,097 യൂണിറ്റുകളിൽ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാർ വിൽപ്പന വർധിച്ചു. ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന കൂടിയതിന്, 
രാജ്യത്തെ ഉപഭോക്താക്കളില്‍ പാസഞ്ചർ കാറുകളുടെയും ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ആവശ്യക്കാര്‍ വർധിച്ചതിനെയെത്തുടർന്നാണ് ടാറ്റയുടെ ഈ നേട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ് പോലുള്ള പുതിയ മോഡലുകളുടെ ഡിമാൻഡ് വളർച്ച സഹായകമായിട്ടുണ്ടെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തിൽ മൊത്തവ്യാപാരങ്ങൾ കഴിഞ്ഞ മാസം ഉത്സവ സീസണിന് മുമ്പുള്ള ചില്ലറ വിൽപ്പനയേക്കാൾ കൂടുതലാണ്. ടാറ്റ മോട്ടോഴ്സ് പ്രതിമാസ കാർ ഉത്പാദനം 18,000 യൂണിറ്റായി ഉയർത്താൻ പദ്ധതിയിടുന്നതായി പ്രമുഖ ദേശീയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ- നവംബർ കാലയളവിൽ ഇനിയും ഡിമാൻഡ് വർദ്ധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

click me!