
മുംബൈ നഗരത്തിനായി ബസുകള്‍ സംഭവാന ചെയ്‍ത് ടാറ്റ മോട്ടോഴ്‍സ്. മുംബൈയിലെ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടി (BEST) പൊതുഗതാഗത സേവനത്തിന്റെ ഭാഗമായി കമ്പനി 26 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ നരിമാൻ പോയിന്റിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുംബൈയിലെ നരിമാൻ പോയിന്റിൽ നടന്ന ചടങ്ങിൽ ടാറ്റ അൾട്രാ അർബൻ 9/9 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
25 പേർക്കുള്ള സീറ്റിംഗ് ശേഷിയുള്ള എയർകണ്ടീഷൻ ചെയ്‍ത ബസുകളാണ് ഇത്. ആകെ മൊത്തം 340 ഇലക്ട്രിക് ബസുകൾ കമ്പനി എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ബസ്സിലും പ്രത്യേക പ്രാപ്തിയുള്ള യാത്രക്കാർക്കായി ഒരു ലിഫ്റ്റിംഗ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ മുന്നിൽ നിന്ന് നവീകരിക്കുന്നതിനും നയിക്കുന്നതിനും ടാറ്റാ മോട്ടോർസിന്റെ ആഗോള ഉൽപാദന മാനദണ്ഡങ്ങളും വാഹന വികസന കേന്ദ്രങ്ങളും സഹായിച്ചിട്ടുണ്ട് എന്ന് ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.
ഇന്ത്യയുടെ ഫെയിം II സംരംഭത്തിന് കീഴിൽ ബെസ്റ്റിൽ നിന്ന് 340 ഇലക്ട്രിക് ബസുകളുടെ വലിയ ഓർഡറിന്റെ ഭാഗമായാണ് ബസുകൾ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ ഷെഡ്യൂൾ അനുസരിച്ച് ഘട്ടം ഘട്ടമായി എത്തിക്കും.
ബാക്ക്ബേ, വോർലി, മാൽവാനി, ശിവാജി നഗർ എന്നീ നാല് മുംബൈ ഡിപ്പോകളിലുടനീളം ബസുകൾക്കൊപ്പം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനും വിന്യസിക്കാനും പരിപാലിക്കാനും പ്രവർത്തിപ്പിക്കാനും ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചു.