ടെക് ഫെസ്റ്റ്, സ്‍കില്‍ ഫെസ്റ്റുമായി ടാറ്റ മോട്ടോഴ്‍സ്

By Web TeamFirst Published Jun 27, 2019, 9:45 AM IST
Highlights

ലോകമെമ്പാടുമുള്ള വാണിജ്യ വാഹന സാങ്കേതിക വിദഗ്ധരുടെയും സേവന ഉപദേഷ്ടാക്കളുടെയും നൈപുണ്യവും അറിവും മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‍സ് നാലാമത് എഡിഷന്‍ ഗ്ലോബല്‍ ടെക് ഫെസ്റ്റ് ആന്‍ഡ് ഗ്ലോബല്‍ സ്‍കില്‍ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു

മുംബൈ: ലോകമെമ്പാടുമുള്ള വാണിജ്യ വാഹന സാങ്കേതിക വിദഗ്ധരുടെയും സേവന ഉപദേഷ്ടാക്കളുടെയും നൈപുണ്യവും അറിവും മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‍സ് നാലാമത് എഡിഷന്‍ ഗ്ലോബല്‍ ടെക് ഫെസ്റ്റ് ആന്‍ഡ് ഗ്ലോബല്‍ സ്‍കില്‍ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. ആഗോളതലത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 7400 സാങ്കേതിക വിദഗ്ധരും 3400 സേവന ഉപദേഷ്ടാക്കളും ഫെസ്റ്റില്‍ പങ്കെടുത്തു, ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 801 ചാനല്‍ പങ്കാളികളും ആഗോളതലത്തില്‍ ആസിയാന്‍,  എല്‍എടിഎഎം,  സാര്‍ക്,  എല്‍എച്ച്ഡി ആഫ്രിക്ക,  ആര്‍എച്ച്ഡി ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ  28 രാജ്യങ്ങളില്‍ നിന്നുള്ള 500 പേരും ഉള്‍പ്പെടുന്നു. 

ഈ ചാമ്പ്യന്‍ഷിപ്പിലൂടെ, ടാറ്റ മോട്ടോഴ്സും അവരുടെ വാണിജ്യ വാഹന ചാനല്‍ പങ്കാളികളുടെ സാങ്കേതിക വിദഗ്ധരും സേവന ഉപദേശകരും തമ്മിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏറ്റവും പുതിയ സേവന സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ അനുവദിക്കുക, പരിശീലന ആവശ്യങ്ങള്‍ മനസിലാക്കുക, ഉയര്‍ന്ന നിലവാരത്തിലുള്ള സേവന നിലവാരവും ഡെലിവറിയും ഉറപ്പാക്കുക എന്നിവയായിരുന്നു ഈ വര്‍ഷത്തെ പരിപാടിയുടെ മുഖ്യലക്ഷ്യങ്ങള്‍. 

വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്‍തു. സ്കില്‍ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 2000ഡോളര്‍, രണ്ടാം സ്ഥാനത്തിന് 1500ഡോളര്‍, മൂന്നാം സ്ഥാനത്തിന് 1000ഡോളര്‍ എന്നിങ്ങനെയും, ടെക് ഫെസ്റ്റില്‍ വിജയികളായവര്‍ക്ക് യഥാക്രമം 1700 ഡോളര്‍,  1200ഡോളര്‍, 700ഡോളര്‍ എന്നിങ്ങനെയും പാരിതോഷികങ്ങള്‍ നല്‍കി. 

വിദഗ്ധരായ മാനവ വിഭവശേഷിയുടെ, പ്രത്യേകിച്ച് സാങ്കേതിക വിദഗ്ധരുടെ അഭാവം മൂലം ഓട്ടോമോട്ടീവ് വ്യവസായത്തിന് വെല്ലുവിളി നേരിടുന്നുണ്ട് .  വ്യവസായത്തിന്‍റെ രൂപാന്തരപ്പെടുന്ന സ്വഭാവത്തിനനുസരിച്ച്, സേവനവിഭാഗം കൂടി  വികസിക്കുന്നത് അനിവാര്യമാണ്. വ്യവസായത്തിലെ നൈപുണ്യ വിടവ് നികത്തുക, പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം  കൈകോര്‍ത്തുകൊണ്ട് അവരുടെ അറിവ് വികസിപ്പിക്കുക  എന്നിവയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.  ഉത്തരവാദിത്തമുള്ള ഒരു കമ്പനി എന്ന നിലയില്‍, വ്യവസായത്തില്‍ നൈപുണ്യ വികസനവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ടാറ്റ മോട്ടോര്‍സ് ലിമിറ്റഡ്, സിവിബിയു, ഉപഭോക്തൃ സേവന വിഭാഗം ഗ്ലോബല്‍ മേധാവി ആര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. 

സാങ്കേതിക അറിവ്, അറ്റകുറ്റപ്പണി ആവശ്യമായ വാഹനത്തിന്‍റെ കേട് നിര്‍ണയം, പ്രശ്ന പരിഹാര കഴിവുകള്‍, ഉപകരണ ഉപയോഗത്തെക്കുറിച്ചുള്ള അറിവ്, സുരക്ഷിതമായ പ്രവര്‍ത്തന രീതികള്‍, സിആര്‍എംഡിഎംഎസ് ഉള്‍പ്പെടെയുള്ള സേവന ഐടി ഇക്കോസിസ്റ്റംസ്, കസ്റ്റമര്‍ കെയര്‍ എപിപി എന്നിവയിലെ പ്രക്രിയകളെക്കുറിച്ചുള്ള അറിവ്,  മത്സരപരീക്ഷണത്തിലൂടെ വാണിജ്യ വാഹനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രോഗ്രാം പങ്കാളികളെ പരിചയപ്പെടുത്തുക, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സോഫ്റ്റ് കഴിവുകള്‍, പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിങ്ങനെ വാഹന വ്യവസായത്തിലെ സേവന വിഭാഗ സംബന്ധമായ വിവിധ വശങ്ങളെ കുറിച്ച് ഈ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിവുകള്‍ നല്‍കുന്നു. 

സാങ്കേതിക വിദഗ്ധരുടെ ഗുണനിലവാരം വിശകലനം ചെയ്യുന്ന സാങ്കേതിക, സൈദ്ധാന്തിക പരിശോധനകളെ അടിസ്ഥാനമാക്കിയാണ് 5-ഘട്ടങ്ങളായി മത്സരം നടന്നത്. ഈ മൂല്യനിര്‍ണ്ണയ പ്രക്രിയകളിലൂടെ, പ്രത്യേക കഴിവുകളുടെ സാങ്കേതിക നൈപുണ്യവും ഉപയോഗവും നവീകരിക്കുന്നതിനും മികച്ച പ്രതിഭകളെ  തിരിച്ചറിയുന്നതിനും സാധിക്കുന്നു.  അതുവഴി ചാനല്‍ പങ്കാളികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും നൂതന പരിശീലന മൊഡ്യൂളുകള്‍ രൂപകല്‍പ്പന ചെയ്യുവാനും വികസിപ്പിക്കാനും ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞു.  പ്രോഗ്രാം ആരംഭിച്ചതിനുശേഷം, കഴിഞ്ഞ നാല് പതിപ്പുകളില്‍ 20,000 ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്കും അവരുടെ വാണിജ്യ വാഹന ചാനല്‍ പങ്കാളികളുടെ സേവന ഉപദേശകര്‍ക്കും പരിശീലനം നല്‍കുകയും എക്സ്പോഷര്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 
 

click me!