Latest Videos

ടാറ്റ വണ്ടി വാങ്ങാന്‍ കയ്യില്‍ കാശില്ലേ? വിഷമിക്കേണ്ട, കിടിലനൊരു ഓഫറുണ്ട്!

By Web TeamFirst Published Aug 9, 2021, 4:37 PM IST
Highlights

ഈ പ്രതിസന്ധിഘട്ടത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോര്‍എവര്‍ ശ്രേണി കാറുകളും യുവികളും ലഭ്യമാക്കുന്നതിനായി പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകള്‍ അവതരിപ്പിക്കാനാണ് ഈ കൂട്ടുകെട്ടെന്ന് കമ്പനി

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും പ്രമുഖ എന്‍ബിഎഫ്‌സി ആയ സുന്ദരം ഫിനാന്‍സുമായി സഹകരിക്കുന്നു.  ഈ പ്രതിസന്ധിഘട്ടത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോര്‍എവര്‍ ശ്രേണി കാറുകളും യുവികളും ലഭ്യമാക്കുന്നതിനായി പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകള്‍ അവതരിപ്പിക്കാനാണ് ഈ കൂട്ടുകെട്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ടാറ്റ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പുതിയ ഫോര്‍എവ൪ ശ്രേണി കാറുകള്‍ക്കും യുവികള്‍ക്കും കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റിൽ ആറു വര്‍ഷത്തെ വായ്‍പകള്‍ സുന്ദരം ഫിനാന്‍സ് നല്‍കും. കൃഷിക്കാര്‍ക്കായി കിസാന്‍ കാര്‍ പദ്ധതിക്കു കീഴില്‍ ദീര്‍ഘിപ്പിച്ചതും സൗകര്യപ്രദവുമായ തിരിച്ചടവോടെയുള്ള പ്രത്യേക വായ്‍പകളും പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും. ഈ പദ്ധതിയുടെ ഭാഗമായി കൃഷിക്കാര്‍ക്ക് തങ്ങളുടെ വിളവെടുപ്പ് സമയം കണക്കാക്കി ഓരോ ആറു മാസത്തിലൊരിക്കലും വായ്‍പ തിരിച്ചടയ്ക്കാവുന്ന തവണകളുമുണ്ടാകും. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോര്‍എവ൪ ശ്രേണിക്ക് സുന്ദരം ഫിനാന്‍സ് 100% ഫിനാന്‍സ് നല്‍കും. കിസാന്‍ കാര്‍ പദ്ധതിക്കു കീഴില്‍ കൃഷിക്കാര്‍ക്കാണ് പ്രത്യേക ആറു മാസത്തവണകള്‍ നല്‍കുന്നത്. 

എല്ലാ സമയത്തും ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് സെയില്‍സ് മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു. കോവിഡ് 19 വ്യാപനം എല്ലാവരെയും ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ തങ്ങളുടെ പാസഞ്ചര്‍ കാര്‍ കുടുംബങ്ങളെ സഹായിക്കാനായി സുന്ദരം ഫിനാന്‍സുമായി സഹകരിച്ച് പ്രത്യേക വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിൽ സന്തോഷമുണ്ട്. പോക്കറ്റ് ഫ്രണ്ട്‌ലി നിരക്കില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ വ്യക്തിഗത ഗതാഗത പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇതുവഴി കാര്‍ വാങ്ങല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!