കാലാവസ്ഥാ വ്യതിയാനം, പര്യടനത്തിന് നെക്സോണും

Web Desk   | Asianet News
Published : Dec 15, 2020, 05:15 PM IST
കാലാവസ്ഥാ വ്യതിയാനം, പര്യടനത്തിന് നെക്സോണും

Synopsis

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തില്‍ പങ്കാളിയായി നെക്സോണ്‍ ഇവിയും

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തില്‍ പങ്കാളിയായി നെക്സോണ്‍ ഇവിയും. ചെറിഷ് എക്‌സ്‌പെഡിഷന്‍സിനൊപ്പമാണ് ടാറ്റ നെക്‌സണ്‍ ഇവി പങ്കാളികളാകുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടും ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനുമായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ആരംഭിച്ചു. ഡിസംബര്‍ 13 മുതല്‍ 19 വരെ ഏഴു ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. ടാറ്റ നെക്‌സണ്‍ ഇവി നയിക്കുന്ന പര്യടനത്തില്‍  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. യാത്ര ദിവസം ശരാശരി 40 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ ദൂരം പിന്നിടും. 

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ യുഎന്‍എസ്ഡിജെ 13, 14 പ്രകാരമുള്ള ക്ലൈമറ്റ് ആക്ഷന്‍, ലൈഫ് ബിലോ വാട്ടര്‍ എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പര്യടനം ചെറിഷ് എക്‌സ്‌പെഡീഷനാണ് സംഘടിപ്പിക്കുന്നത്. വേമ്പനാട് കായല്‍ സംരക്ഷണ സമിതി, നോളജ് പാര്‍ട്ട്‌ണേഴായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (എടിആര്‍ഇഇ) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. 

കേരളത്തില്‍ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററും ഡബ്ല്യുടിഎം ഔട്ട്‌സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് അവാര്ഡ് ജേതാവുമായ കെ രൂപേഷ്‌കുമാര്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു. ടാറ്റ മോട്ടോഴ്‌സ് ഇവിബിയു പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് നാദിര്‍ഷയുടെയും ചെറിഷ് എക്‌സ്‌പെഡീഷന്‍സ് സ്ഥാപകനും സിഇഒയും കാലാവസ്ഥാ പ്രവര്‍ത്തകനുമായ ചെറിഷ് മഞ്ജൂരാന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഭയാനകമായ പ്രതിസന്ധികളെ മറികടക്കാന്‍ ഗുണപരമായ ചുവട് മുന്നോട്ട് വെക്കുന്ന യാത്രക്കാരുടെ കൂട്ടായ്മയെ പിന്തുണച്ചു കൊണ്ട് കാര്‍ബണിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ രീതിയിലാണ് ടാറ്റ നെക്‌സണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 

ഇന്ത്യയിലെ ഗതാഗതത്തിന്റെ ഭാവി വൈദ്യുത വാഹനങ്ങളിലാണ്. ഭാവിയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സജ്ജമാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഉത്പന്നങ്ങള്‍. നെക്‌സണ്‍ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ ഉത്പന്നങ്ങളിലൂടെ ഇന്ത്യയിലെ വൈദ്യുത ഗതാഗതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ മുന്നില്‍ നിന്നു നയിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഇതിനു പുറമേ, ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ പ്രോത്സാഹനത്തെ സഹായിക്കുന്നതിനും ലാഭകരമായ ഇവി സാഹചര്യം സൃഷ്ടിക്കുന്നതിനുമായി മറ്റു ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ശക്തിയും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രമായ ഇ-മൊബിലിറ്റി എക്കോസിസ്റ്റം ടാറ്റ യൂണിഇവേഴ്‌സ് അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ