Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

By Web TeamFirst Published Mar 26, 2022, 5:03 PM IST
Highlights

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ടാറ്റ നെക്‌സോൺ ഡിസിടി രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടുത്തിടെയാണ് ഡിസിടി (DCT) ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം അള്‍ട്രോസ് (Altroz) ​​അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനി ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവിയായ ടാറ്റ നെക്‌സണിനും DCT ഗിയർബോക്‌സ് ചേർക്കാൻ തയ്യാറെടുക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ടാറ്റ നെക്‌സോൺ ഡിസിടി രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാറ്റ അള്‍ട്രോസ് ​​DCT നിലവിൽ ഇന്ത്യയിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ്. 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എന്നിരുന്നാലും, പുതിയ DCT ടാറ്റയുടെ കൂടുതൽ ശക്തിയുള്ള 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായി പൊരുത്തപ്പെടുന്നു. ഈ എഞ്ചിന് ഉയർന്ന പവർ ഔട്ട്പുട്ടും ടോർക്കും ഉണ്ട്.

ഈ ഗിയർബോക്‌സിന് കൂടുതൽ ടോർക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്നും ടാറ്റയുടെ ടർബോ പെട്രോൾ എഞ്ചിനുമായി എളുപ്പത്തിൽ ജോടിയാക്കാമെന്നും പുതിയ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. 120PS പവറും 170Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ടാറ്റ നെക്‌സോണിന്റെ കരുത്ത്. ഇത് നിലവിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് എഎംടിയുമാണ് വാഗ്‍ദാനം ചെയ്യുന്നത്. ഇതേ എഞ്ചിൻ അള്‍ട്രോസ് ​​iTurbo-യ്‌ക്കായി ട്യൂൺ ചെയ്‌തിരിക്കുന്നു. കൂടാതെ 110PS ഉം 140Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. കൂടുതൽ പരിഷ്കരിച്ച ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന അടുത്തത് എസ്‌യുവിയാണ്. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് ഡിസിടി എന്നിവയ്‌ക്കെതിരെ നെക്‌സോൺ ഡിസിടി സ്ഥാനം പിടിക്കും. 7-സ്പീഡ് DCT ഉള്ള 120PS, 1.0L ടർബോ-പെട്രോൾ എഞ്ചിനാണ് വെന്യു & സോനെറ്റിന്റെ കരുത്ത്.

മാനുവൽ, എഎംടി, ഡിസിടി എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളിൽ ടാറ്റ നെക്‌സോൺ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അള്‍ട്രോസ് ​​iTurbo വേരിയന്റിലും DCT ഗിയർബോക്‌സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Altroz ​​ടർബോ DCT വേരിയന്റ് ഹ്യുണ്ടായ് i20 DCT യുടെ എതിരാളിയാകും.

സാധാരണ മാനുവൽ പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 1.07 ലക്ഷം രൂപയാണ് അള്‍ട്രോസ് ​​DCT യുടെ വില. നെക്സോണ്‍ DCT യിലും സമാനമായ വിലവർദ്ധന പ്രതീക്ഷിക്കുന്നു. ടാറ്റ നെക്‌സോൺ പെട്രോൾ ശ്രേണി നിലവിൽ 7.43 ലക്ഷം മുതൽ 11.79 ലക്ഷം വരെ (എക്‌സ് ഷോറൂം) വിലയിൽ ലഭ്യമാണ്.

ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors) തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർദ്ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ വർധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ് എന്നും  2022 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സ്റ്റീൽ, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ്, മറ്റ് അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവർദ്ധനവിന് പ്രേരകമായി. ഉൽപ്പാദനത്തിന്റെ വിവിധ തലങ്ങളിൽ, വർധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർധന, കുറഞ്ഞ വില വർദ്ധനയിലൂടെ ചില അനുപാതങ്ങൾ കൈമാറുന്നത് അനിവാര്യമാണ് എന്നും കമ്പനി പറയുന്നു.

നെക്സോണ്‍ ഇവിയുടെ വില കൂട്ടി ടാറ്റ; ഇതാ പുതിയ വിലവിവര പട്ടിക
ടാറ്റ മോട്ടോഴ്‌സ് നെക്സോണ്‍ ഇവിയുടെ (Nexon EV) വില കൂട്ടി. 25,000 രൂപയോളമാണ് കൂട്ടിയതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കമ്പനി അതിന്റെ ഉൽപ്പന്ന ശ്രേണിയിലെ മറ്റ് തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ  നെക്സോണ്‍ ഇവിയുടെ വേരിയൻറ് ലൈനപ്പിലുടനീളം 25,000 രൂപയുടെ ഏകീകൃത വില വർദ്ധനവ് ബാധകമാണ് . XM, XZ+, XZ+ Lux, XZ+ Dark Edition, XZ+ Lux Dark എഡിഷൻ എന്നിവയുൾപ്പെടെ അഞ്ച് വേരിയന്റുകളിൽ മോഡൽ നിലവിൽ ലഭ്യമാണ്. 

30.2kWh ബാറ്ററി പാക്കാണ് ടാറ്റ നെക്‌സോൺ ഇവിയുടെ ഹൃദയം. പരമാവധി 125bhp പവർ ഔട്ട്‌പുട്ടും 245Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. ഡാർക്ക് എഡിഷൻ പതിപ്പിന് പുറമെ ടീൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന മൂന്ന് നിറങ്ങളിൽ മോഡൽ വാഗ്‍ദാനം ചെയ്യുന്നു. 

നെക്സോണ്‍ ഇവിയുടെ (എക്സ്-ഷോറൂം) പുതിയ വേരിയൻറ് തിരിച്ചുള്ള വിലകൾ ഇവയാണ്:

Nexon EV XM: 14.54 ലക്ഷം രൂപ

Nexon EV XZ+: 15.95 ലക്ഷം രൂപ

Nexon EV XZ+ Lux: Rs 16.95 lakh

Nexon EV XZ+ Dark edition: Rs 16.29 lakh

Nexon EV XZ+ Lux Dark edition: Rs 17.15 lakh   

click me!