ഓരോ രണ്ടുവർഷത്തിലും ഒരു പുതിയ ഇവി വീതം, ചെറുതല്ല ടാറ്റയുടെ പ്ലാനുകള്‍!

Published : Oct 12, 2022, 04:42 PM ISTUpdated : Oct 12, 2022, 04:43 PM IST
ഓരോ രണ്ടുവർഷത്തിലും ഒരു പുതിയ ഇവി വീതം, ചെറുതല്ല ടാറ്റയുടെ പ്ലാനുകള്‍!

Synopsis

2025 മുതൽ ഓരോ രണ്ട് വർഷത്തില്‍ ഒരിക്കലെങ്കിലും കമ്പനി ഒരു പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കും. 

2025 ഓടെ 10 പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബിഇവി) പുറത്തിറക്കാനുള്ള പദ്ധതി അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിരുന്നു. വരും വർഷങ്ങളിൽ സീറോ എമിഷൻ വാഹനങ്ങൾക്കായി ശരിയായ വിതരണ ശൃംഖല സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ, ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിൽ നിക്ഷേപം നടത്തും. ഹൈബ്രിഡ് ടെക്നോളജി എന്നതിലുപരി ബിഇവി സാങ്കേതിക വിദ്യയ്ക്കായി ഇന്ത്യയിലും യൂറോപ്പിലും കമ്പനി തങ്ങളുടെ വിഭവങ്ങളും പരിശ്രമങ്ങളും നിക്ഷേപിക്കുമെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾസ്, ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവിൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 21,900 യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റയാണ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ മുന്നിൽ. 2025 മുതൽ ഓരോ രണ്ട് വർഷത്തില്‍ ഒരിക്കലെങ്കിലും കമ്പനി ഒരു പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കും. ടാറ്റയുടെ വരാനിരിക്കുന്ന പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ മൂന്ന് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 

ഈ കാറിനായി ഷോറൂമുകളില്‍ തള്ളിക്കയറി ജനം, കണ്ണുനിറഞ്ഞ ടാറ്റ പുതിയൊരു ഓഫറും പ്രഖ്യാപിച്ചു!

ആദ്യ ഘട്ടത്തിൽ ടാറ്റയ്ക്ക് മൂന്ന് മോഡലുകളുണ്ട്. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്‌സോൺ ഇവി എന്നിവ അവരുടെ ഐസിഇ സഹോദരനുമായി ഡിസൈൻ പങ്കിടുന്നു. ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഉള്ള ഈ മോഡലുകൾക്ക് ഏകദേശം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അള്‍ട്രോസ് ഇവി, പഞ്ച് ഇവി എന്നിവ ഉൾപ്പെടെയുള്ള  ഐസിഇ പതിപ്പുകളുടെ കനത്ത പരിഷ്‌ക്കരിച്ച പ്ലാറ്റ്‌ഫോമിലാണ് ജെൻ2 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറുകൾ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. വരാനിരിക്കുന്ന ടാറ്റ സിയറ ഇവിയും ഈ വിഭാഗത്തിൽ പെടും.

ടാറ്റയുടെ ജെൻ 3 ആർക്കിടെക്‌ചർ അധിഷ്‌ഠിത മോഡലുകൾക്ക് 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും ടെസ്‌ലയെ പോലെയുള്ള ഓട്ടോണമസ് ഫീച്ചറുകൾ ഉണ്ടെന്നും അവകാശപ്പെടുന്നു.  പൂര്‍ണമായ ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇവ. ജെൻ 3 പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന ആദ്യ മോഡലായിരിക്കും ടാറ്റ അവിനിയ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് . ടാറ്റ കര്‍വ്വ്, അവിന്യ ഇലക്ട്രിക് എസ്‌യുവികൾ യഥാക്രമം 2024ലും 2025ലും നിരത്തില്‍ എത്തും എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

പാവങ്ങളെ മറക്കാതെ ടാറ്റ; 315 കിമി മൈലേജില്‍ മോഹവിലയില്‍ പുത്തൻ ടിയാഗോ!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം