
ടാറ്റ മോട്ടോഴ്‌സിൻ്റെ എൻട്രി ലെവൽ കാറായ ടാറ്റ പഞ്ച് ഒരു പുതിയ റെക്കോർഡ് നേടി ഈ വർഷം നന്നായി ആരംഭിച്ചു. 2024-ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി സ്വന്തമാക്കിയതിനൊപ്പം, 40 വർഷമായി മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറിൻ്റെ റെക്കോർഡും പഞ്ച് തകർത്തു. ഇപ്പോഴിതാ ടാറ്റ പഞ്ചിൻ്റെ വിൽപ്പന കണക്ക് അഞ്ച് ലക്ഷം കടന്നിരിക്കുന്നു. 2024-ൽ മാരുതി വാഗൺ ആർ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയെപ്പോലും മറികടന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതിന് തൊട്ടുപിന്നാലെയാണ് പഞ്ച് ഈ നേട്ടം കൈവരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ടാറ്റ പഞ്ച് 2021 ൽ ആണ് എത്തിയത്. അതിനുശേഷം 38 മാസത്തിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റുകൾ വിൽക്കുന്നതിൽ കമ്പനി വിജയിച്ചു. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ടാറ്റ 1.48 ടാറ്റ പഞ്ചുകൾ കമ്പനി വിറ്റു. ഇതോടൊപ്പം കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയെ കുറിച്ച് പറഞ്ഞാൽ ഈ സംഖ്യ 2.02 ലക്ഷമാണ്. ലോഞ്ച് ചെയ്ത് ഇതുവരെ അതായത് മൂന്ന് വർഷവും രണ്ട് മാസവും കൊണ്ട് ടാറ്റ പഞ്ചിൻ്റെ മൊത്തം 5,04,447 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.
അഞ്ച് സീറ്റുള്ള കാറാണ് ടാറ്റ പഞ്ച്. 31 വേരിയൻ്റുകളിൽ ഈ വാഹനം വിപണിയിൽ ലഭ്യമാണ്. അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ കാർ വരുന്നത്. R16 ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഈ വാഹനത്തിലുള്ളത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ നൽകുന്നതിൽ ടാറ്റ വാഹനങ്ങൾ അറിയപ്പെടുന്നു. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഈ ടാറ്റ വാഹനത്തിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് ടാറ്റ പഞ്ചിനുള്ളത്. ഈ എഞ്ചിൻ 6,700 ആർപിഎമ്മിൽ 87.8 പിഎസ് കരുത്തും 3,150 മുതൽ 3,350 ആർപിഎമ്മിൽ 115 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ വാഹനത്തിൻ്റെ എഞ്ചിൻ. ടോപ് വേരിയൻ്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.
മാനുവൽ ട്രാൻസ്മിഷനോട് കൂടിയ പെട്രോൾ വേരിയൻ്റിലുള്ള ഈ ടാറ്റ കാറിൻ്റെ എആർഎഐ മൈലേജ് ലിറ്ററിന് 20.09 കിലോമീറ്ററാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഈ കാർ ലിറ്ററിന് 18.8 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി വേരിയൻ്റിലും ഈ കാർ വിപണിയിൽ ലഭ്യമാണ്. ടാറ്റ പഞ്ച് സിഎൻജിക്ക് 26.99 km/kg ആണ് മൈലേജ് എന്നാണ് റിപ്പോർട്ടുകൾ.