ടാറ്റ സിയറ ഡാഷ്‌ബോർഡ് പേറ്റന്‍റ് വിവരങ്ങൾ ചോർന്നു

Published : Apr 04, 2025, 12:15 PM ISTUpdated : Apr 04, 2025, 12:34 PM IST
ടാറ്റ സിയറ ഡാഷ്‌ബോർഡ് പേറ്റന്‍റ് വിവരങ്ങൾ ചോർന്നു

Synopsis

2025-ൽ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ടാറ്റ സിയറ എസ്‌യുവി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. ഇതിന്റെ ഡാഷ്‌ബോർഡ് രൂപകൽപ്പനയുടെ പേറ്റന്റ് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്, കൂടാതെ ICE, ഇലക്ട്രിക് പതിപ്പുകളിൽ വാഹനം ലഭ്യമാകും.

2025 ന്‍റെ രണ്ടാം പകുതിയിൽ ടാറ്റ സിയറ എസ്‌യുവി പ്രൊഡക്ഷൻ പതിപ്പ് വിപണിയിൽ എത്തും. ഔദ്യോഗിക വരവിന് മുന്നോടിയായി, ഓട്ടോ എക്‌സ്‌പോയിൽ ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചു. തുടർന്ന് നിരവധി സ്പൈ ചിത്രങ്ങളും വീഡിയോകളും പേറ്റന്‍റ് ചിത്രങ്ങളും പുറത്തുവന്നു. അടുത്തിടെ, അതിന്റെ ഡാഷ്‌ബോർഡ് രൂപകൽപ്പനയ്ക്കുള്ള പേറ്റന്റ് വിവരങ്ങളും വെബിൽ ചോർന്നു. സിയറയുടെ അന്തിമ പതിപ്പിൽ പ്രത്യേക ഇൻഫോടെയ്ൻമെന്റും ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കുമെന്ന് പേറ്റന്‍റ് ചിത്രം വെളിപ്പെടുത്തുന്നു, പക്ഷേ അത് പാസഞ്ചർ സൈഡ് സ്‌ക്രീനിൽ കാണില്ല. ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച മോഡലിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത് പ്രൊഡക്ഷൻ പതിപ്പിൽ ലഭിക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

4-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇന്റഗ്രേറ്റഡ് എസി വെന്റുകളുമുള്ള ഡാഷ്‌ബോർഡ് ഡിസൈൻ ഹാരിയറിൽ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു. സിയറയുടെ ഉയർന്ന വകഭേദങ്ങൾ ട്രിപ്പിൾ ഡിസ്‌പ്ലേകൾക്കൊപ്പം മാത്രമായി വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. സ്റ്റിയറിംഗ് വീലിൽ വലതുവശത്ത് ഒരു പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ഒരു റൊട്ടേറ്റർ നോബും ഉണ്ട്. ടാറ്റ സിയറയുടെ ഇന്റീരിയർ, ഫീച്ചർ ലിസ്റ്റ് എന്നിവ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് നിരവധി നൂതന ഫീച്ചറുകളാ നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിൽ താഴെപ്പറയുന്ന ഫീച്ചറുകൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

പനോരമിക് സൺറൂഫ്
വയർലെസ് ഫോൺ ചാർജർ
ഡ്യുവൽ സോൺ ഓട്ടോ എസി
മൾട്ടി കളർ ആംബിയന്റ് ലൈറ്റിംഗ്
വെന്‍റിലേറ്റഡ് മുൻ സീറ്റുകൾ
വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും
എച്ച്‍യുഡി (ഹെഡ്-അപ്പ് ഡിസ്പ്ലേ)
ലെവൽ 2 എഡിഎഎസ്
ഇബിഡി ഉള്ള എബിഎസ്
ഒന്നിലധികം എയർബാഗുകൾ
360 ഡിഗ്രി ക്യാമറ
പാസഞ്ചർ സീറ്റ് എയർബാഗ് കട്ട്-ഓഫ് സ്വിച്ച്
ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ

ടാറ്റ സിയറ ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ), ഇലക്ട്രിക് എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനുകളോടെ ലഭ്യമാകും. ഔദ്യോഗിക വിവരങ്ങൾ സമീപഭാവിയിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.  1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് യഥാക്രമം 170PS ഉം 188PS ഉം പവർ ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഓട്ടോമാറ്റിക്ക് എന്നിങ്ങനെ വാഹനത്തിൽ രണ്ട് ഗിയർബോക്സുകൾ തിരഞ്ഞെടുക്കാം. 

ഉയർന്ന വകഭേദങ്ങൾക്കായി 60kWh ഉൾപ്പെടെ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി ടാറ്റ സിയറ ഇവി വരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. താഴ്ന്ന വകഭേദങ്ങൾക്ക് സിംഗിൾ മോട്ടോർ സജ്ജീകരണം ലഭിച്ചേക്കാം, അതേസമയം ഉയർന്ന വകഭേദങ്ങൾക്ക് ഡ്യുവൽ-മോട്ടോർ AWD കോൺഫിഗറേഷനും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ