സിഗ്ന 5525 എസ് ട്രക്കുമായി ടാറ്റ

By Web TeamFirst Published Oct 7, 2020, 8:53 AM IST
Highlights

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 4x2വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവുമുയർന്ന ജിസിഡബ്ല്യൂ പ്രൈം മൂവറായ സിഗ്ന 5525 എസ് പുറത്തിറക്കി. 

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 4x2വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവുമുയർന്ന ജിസിഡബ്ല്യൂ പ്രൈം മൂവറായ സിഗ്ന 5525 എസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്സിന്റെ പവർ ഓഫ് 6 ആശയം അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന 55ടൺ ഭാര വഹന  ശേഷിയുള്ള സിഗ്ന ഉപഭോക്താക്കൾക്ക് ചിലവ് കുറച്ച് പരമാവധി ലാഭം ഉറപ്പുവരുത്തുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബിഎസ് 6 വാഹന ശ്രേണിയിലാകും പുതിയ ഉൽപ്പന്ന നിരയെത്തുക. 250എച്ച്പി പവറും, 1000-1800ആർപിഎമ്മിൽ 950എൻഎം ടോർക്കും കരുത്തു പകരുന്ന സിഗ്നക്ക് ടാറ്റ മോട്ടോർസ് ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററുകളുടെ വാറന്റി വാഗ്ദാനം നൽകുന്നുണ്ട്.

വിപണിയിലെ ആവശ്യകത മനസിലാക്കി ടാറ്റ മോട്ടോർസ് സബ് 1 ടൺ മുതൽ 55 ടൺ വരെ ഗ്രോസ് വെഹിക്കിൾ / കോമ്പിനേഷൻ വെയ്റ്റ് നിരയിലെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു  പ്രീമിയം ടഫ് ഡിസൈൻ ആണ് ഈ വാഹന നിരയുടെ പ്രത്യേകത. 

ഫ്‌ളീറ്റ് ഓപ്പറേറ്റർമാരുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം  മധ്യവർഗ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ ചെറുകിട ട്രാൻസ്പോർട്ടർമാർ എന്നിവർക്കും അനുയോജ്യമാണിത്. മികച്ച കാര്യക്ഷമതയും  സവിശേഷമായ പ്രത്യേകതകളുമാണ് പുതിയ വാഹന നിരയെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 

Photo Courtesy : Rush Lane

click me!