ടിയാഗോക്ക് പുത്തന്‍ ലിമിറ്റഡ് എഡിഷനുമായി ടാറ്റ

By Web TeamFirst Published Oct 15, 2019, 5:03 PM IST
Highlights

ജനപ്രിയ ഹാച്ച് ബാക്ക് ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ച് ടാറ്റ 

കൊച്ചി: ജനപ്രിയ ഹാച്ച് ബാക്ക് ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടഴ്‍സ്. ടിയാഗോ വിസ് എന്നു പേരിട്ടിരിക്കുന്ന വാഹനം പത്ത് പുതിയ എക്സ്സ്റ്റീരിയർ ഇന്‍റീരിയർ സവിശേഷതകളുമായി ടൈറ്റാനിയം ഗ്രേ ബോഡി കളറിലാണ് എത്തുന്നത്. 1.2ലി റെവോട്രോൺ മൾട്ടി ഡ്രൈവ് പെട്രോൾ എഞ്ചിൻ അടങ്ങിയ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന് 5.4 0ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില.

കാന്യോൻ ഓറഞ്ച് തുന്നലോടുകൂടിയ ഫുൾ ഫാബിക് സീറ്റുകൾ,  ടൈറ്റാനിയം ഗ്രേ ഗിയർ ഷിഫ്റ്റ്‌ ബെസൽ,  ടൈറ്റാനിയം ഗ്രേ എയർ വെന്റ് ബെസൽ, വശങ്ങളിലെയും മധ്യഭാഗത്തേയും കാന്യോൻ ഓറഞ്ച് എയർ വെന്റ് റിങ്ങുകൾ, ഗ്രാനൈറ്റ് ബ്ലാക്ക് ഇന്നർ ഡോർ ഹാൻഡിൽ തുടങ്ങിയ പ്രത്യേകതകൾ ഇന്‍റീരിയറിലും ബ്ലാക്ക് കോൺട്രാസ്റ് റൂഫ്,  കാന്യോൺ   ഓറഞ്ച്  ഗ്രിൽ  ഇൻസേർട്‍സ്, കന്യോൻ ഓറഞ്ച് ആക്ന്‍റോടു കൂടിയ ആകർഷകമായ വീലുകൾ,  കന്യോൻ ഓറഞ്ച് ഒവിആർഎം,  ക്രോം വിസ്  ബാഡ്ജിങ് എന്നീ സവിശേഷതകൾ എക്സ്സ്റ്റീരിയറിലും പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയമായ കാറാണ് ടിയാഗോയെന്നും വിപണിയിലെത്തിയതിനുശേഷം നിരന്തരമായ വളർച്ചയിലാണ് വാഹനമെന്നും ടാറ്റ മോട്ടോഴ്‍സ് പാസഞ്ചർ വെഹിക്കിൾസ് മാർക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാത്സ പറഞ്ഞു.  2016 ഏപ്രിലിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ടിയാഗോയുടെ 2.5 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 

click me!