പുത്തന്‍ ടിഗോര്‍ ഇവിയുമായി ടാറ്റ

By Web TeamFirst Published Mar 17, 2020, 4:59 PM IST
Highlights

പരിഷ്‍കരിച്ച ടിഗോര്‍ ഇവിയുടെ പരീക്ഷണ ഓട്ടം ടാറ്റ  ആരംഭിച്ചു. 

പരിഷ്‍കരിച്ച ടിഗോര്‍ ഇവിയുടെ പരീക്ഷണ ഓട്ടം ടാറ്റ  ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ടിഗോര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എക്‌സ്ഇ പ്ലസ്, എക്‌സ്എം പ്ലസ്, എക്‌സ്ടി പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് നിലവിലെ ടാറ്റ ടിഗോര്‍ ഇവി ലഭിക്കുന്നത്. തുടര്‍ന്നും മൂന്ന് വേരിയന്റുകള്‍ ലഭ്യമാകും.

ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന ടിഗോര്‍ ഫേസ്‌ലിഫ്റ്റില്‍ കണ്ട അതേ പരിഷ്‌കരിച്ച മുന്‍ഭാഗമാണ് പരീക്ഷണം നടത്തുന്ന ടിഗോര്‍ ഇവി ഫേസ്‌ലിഫ്റ്റിലും. അതായത് പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ബംപര്‍, പുതിയ ഗ്രില്‍, പുതിയ ഹെഡ്‌ലാംപുകള്‍, പുതുക്കിപ്പണിത എയര്‍ ഡാം, പുതിയ ഹുഡ് എന്നിവയാണ് മുന്‍വശത്തെ പരിഷ്‌കാരങ്ങള്‍. വശങ്ങളിലെ കാഴ്ച്ച പറയുകയാണെങ്കില്‍, പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ വാഹനം തുടര്‍ന്നും 21.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 40 ബിഎച്ച്പി കരുത്തും 105 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 213 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 11.5 മണിക്കൂറും അതിവേഗ ചാര്‍ജിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ 80 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് രണ്ട് മണിക്കൂറും മതിയാകും.  

click me!