ഈ ഓട്ടോറിക്ഷകള്‍ക്ക് 50 ശതമാനം നികുതി ഇളവ്!

By Web TeamFirst Published Mar 31, 2019, 10:41 PM IST
Highlights

ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത്  രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ്

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ്. ഈ വാഹനങ്ങള്‍ക്ക് അമ്പത് ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി നല്‍കുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 1,000 രൂപ നികുതി നല്‍കിയാല്‍ മതി.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച്, ആദ്യ അഞ്ചു വര്‍ഷത്തേക്ക് ഓട്ടോറിക്ഷയല്ലാത്ത മറ്റ് എല്ലാത്തരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും 25 ശതമാനം നികുതി കുറച്ച് അടച്ചാല്‍ മതി. ഇതിനുപുറമേ, അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഡിസംബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!