തേജ് പ്രതാപ് യാദവിന്‍റെ ബിഎംഡബ്ല്യു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം

Published : Nov 14, 2019, 04:58 PM IST
തേജ് പ്രതാപ് യാദവിന്‍റെ ബിഎംഡബ്ല്യു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം

Synopsis

ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്‍റെ ബിഎംഡബ്ല്യു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. 

വാരണാസി: ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവിന്‍റെ ബിഎംഡബ്ല്യു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് തേജ് പ്രതാപ് യാദവിന്‍റെ പേരിലുള്ള വാഹനം അപകടത്തില്‍പ്പെട്ടത്. 

വ്യാഴാഴ്ച രാവിലെ രോഹിന്യയിലാണ് അപകടമുണ്ടായത്. കാറിന്‍റെ ബമ്പറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് തേജ് പ്രതാപ് കാറിലുണ്ടായിരുന്നില്ല. തേജ് പ്രതാപിനെ ദില്ലിയില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനുള്ള യാത്രയിലായിരുന്നെന്ന് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ