ആകാശമധ്യേ ഇളകിയാടുന്ന എഞ്ചിന്‍ കവറുമായി ഒരു വിമാനം, നെഞ്ചില്‍ കൈവച്ച് യാത്രികര്‍!

By Web TeamFirst Published Oct 1, 2019, 12:26 PM IST
Highlights

യാത്ര തുടരുന്നതിനിടയിലാണ് ഇടത്തേ എൻജിൻ കവർ ഊരി ഇളകിയാടുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോള്‍ പതിനായിരത്തോളം അടി ഉയരത്തിലായിരുന്നു വിമാനം. 

വിമാനത്താവളത്തില്‍ നിന്നും യാത്രികരുമായി പറന്നുയര്‍ന്നയര്‍ന്ന വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകര്‍ന്നു. വിമാനം 10000ത്തോളം അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു സംഭവം. യുണേറ്റഡ് എയർലൈൻസിന്റെ വിമാനമാനത്തിലാണ് അപകടം. എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോകാനാണ് യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 എന്ന വിമാനം പറന്നുയര്‍ന്നത്. യാത്ര തുടരുന്നതിനിടയിലാണ് ഇടത്തേ എൻജിൻ കവർ ഊരി ഇളകിയാടുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേക്കും 10000 ഓളം അടി ഉയരത്തിലായിരുന്നു വിമാനം. 

ഉടനെ പൈലറ്റ് കണ്ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഡെൻവറിൽ തന്നെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

വിമാനത്തിലെ യാത്രക്കാരിലാരോ എടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എൻജിന്റെ കവർ ഇളകിയാടുന്നത് വീഡിയോയില്‍ വ്യക്തമാണ്. കവര്‍ എൻജിനിൽ നിന്ന് വെർപെട്ട് വിമാനത്തിന്‍റെ ബോഡിയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്നും വീഡിയോ വ്യക്തമാക്കുന്നു. 

This morning at flight UA293. Engine malfunctioned mid-flight. pic.twitter.com/DUYyQR3H8y

— Abbi Reznicek (@AbbiReznicek)
click me!