Latest Videos

ബെംഗളൂരുവിൽ റിസർച്ച് സെന്റർ ആരംഭിക്കാനൊരുങ്ങി ടെസ്‌ല

By Web TeamFirst Published Sep 23, 2020, 4:50 PM IST
Highlights

അമേരിക്കൻ ഇലക്‌ട്രിക് വാഹന ഭീമന്മാരായ ടെസ്‌ല ബെംഗളൂരുവിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 

അമേരിക്കൻ ഇലക്‌ട്രിക് വാഹന ഭീമന്മാരായ ടെസ്‌ല ബെംഗളൂരുവിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് കമ്പനി കർണാടക സർക്കാരുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. 

ടെസ്‌ല കർണാടകയിലെ ഒരു ഗവേഷണ-നവീകരണ കേന്ദ്രത്തിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചെന്നും ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നുമാണ് വിവരം. എന്നാൽ മറ്റു വിശദീകരണം ഒന്നും ഈ വിഷയത്തിൽ നൽകിയിട്ടില്ല. ഈ മാസം അവസാനം നടക്കുന്ന ഫോളോ അപ്പ് മീറ്റിംഗില്‍ ടെസ്‌ല പ്രതിന്ധികള്‍ വിശദമായ ഒരു പ്രൊപ്പോസൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ അവതരിപ്പിച്ചേക്കും. ഇത് നടപ്പിലായാൽ യുഎസിന് പുറത്ത് ടെസ്‌ലയ്ക്ക് ഒരു ഗവേഷണ കേന്ദ്രമുള്ള രണ്ടാമത്തെ രാജ്യമായിരിക്കും ഇന്ത്യ. 

ജൂലൈയിൽ ധനകാര്യ സേവന സ്ഥാപനമായ അവെൻഡസ് റിപ്പോർട്ട് അനുസരിച്ച് 2025 ഓടെ ഇന്ത്യയുടെ ഇവി വിപണി 50,000 കോടി രൂപയിലെത്തും എന്നാണ് കണക്കുകള്‍. ടെസ്‍ലയുടെ ആഡംബര ഇലക്ട്രിക് കാറുകൾ അധികം വൈകാതെ ഇന്ത്യയിലേക്ക് വരുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌കിനും ജൂലൈയിൽ സൂചിപ്പിച്ചിരുന്നു. 

click me!