
ഓട്ടോ പൈലറ്റ് മോഡ് ഓണാക്കിയിട്ട് ഡ്രൈവർ സിനിമ കണ്ടതിനെത്തുടർന്ന് വാഹനം അപകടത്തില്‍പ്പെട്ടു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ കാറാണ് പൊലീസ് വാഹനത്തിലേക്ക് പാഞ്ഞു കയറിയതെന്ന് കാര്‍ സ്‍കൂപ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ (USA) നോർത് കരോലിനയിലാണ് (North Carolina) സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയരികിൽ പാർക് ചെയ്‌തിരുന്ന പോലീസ് വാഹനത്തിലേക്കാണ് ടെസ്‌ല ഇവി പാഞ്ഞുകയയിറത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഡാഷ്‌ക്യാം റെക്കോർഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും നിരവധി പേർ കാണുകയും ചെയ്‍തു.
ഈ വണ്ടികള്‍ ലൈംഗികബന്ധത്തിനുള്ള ഒളിയിടമാകുമോ?!
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നോർത്ത് കരോലിന സ്റ്റേറ്റ് ഹൈവേയിൽ പൊലീസ് പട്രോളിന് ഇടയിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നിൽനിന്നുവന്ന കാർ വഴിയരിൽ നിൽക്കുകയായിരുന്ന പൊലീസുകാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനം മുന്നോട്ടുപോയി റോഡിന്റെ വശത്ത് ഇടിച്ചുകയറുന്നതും വിഡിയോയിൽ കാണാന്‍ സാധിക്കും.
കാർ സ്‌കൂപ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, അപകടം ഭയാനകമായിരുന്നു എന്ന് നാഷ് കൗണ്ടി ഷെരീഫ് കീത്ത് സ്റ്റോൺ പറഞ്ഞു. “ഭാഗ്യവശാൽ, വലിയ ദുരന്തം ഒഴിവായി.. ഇല്ലെങ്കില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നു,” സ്റ്റോൺ കൂട്ടിച്ചേർത്തു.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
അപകടത്തിൽപ്പെട്ടത് ടെസ്‌ലയുടെ മോഡൽ എസ് ആണെന്നും വാഹനം ഓടിച്ചിരുന്നത് ദേവീന്ദർ ഗോളി എന്ന ഡോക്ടറാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോൾ ഇയാൾ ഫോണിൽ സിനിമ കാണുക ആയിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്രൈവർക്കെതിരേ ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്‍തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സമാനമായ സംഭവം ഫ്ലോറിഡയിലും നടന്നിരുന്നു. അന്ന് ടെസ്‌ല മോഡൽ 3 പോലീസ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
അതേസമയം 2021 ഓഗസ്റ്റില്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ യുഎസ് സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചിരുന്നു. നിർത്തിയിട്ടിരിക്കുന്ന എമർജൻസി വാഹനങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷമാണ് ടെസ്‌ലയുടെ ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ഡ്രൈവർ-അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് യുഎസ് സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചത്.
വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി!
ഇത്തരത്തില്‍ 11 ഓളം അപകടങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിയിട്ട അടിയന്തിര സേവന വാഹനങ്ങള്‍ക്കുമേല്‍ ഇടിച്ചുകയറിയ സംഭവത്തെ തുടർന്നാണ് അന്വേഷണം എന്നുമാണ് റിപ്പോർട്ടുകള്‍.
2014 മോഡൽ വർഷത്തിന്റെ തുടക്കം മുതൽ ടെസ്ല അമേരിക്കയിൽ വിറ്റഴിച്ച 765,000 വാഹനങ്ങൾ ഉൾപ്പെടുന്നതാണ് അന്വേഷണം. ടെസ്‍ല വാഹങ്ങൾ കാരണം 2018 ജനുവരി മുതല്‍ 2021 ജൂലായ് വരെ നടന്ന 11 അപകടങ്ങളിലായി 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്‍തട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടു തന്നെ ഇന്ന് ടെസ്ല വിപണിയിലിറക്കിയിട്ടുള്ള വിവിധ മോഡലുകളില്‍ പെടുന്ന 7.65 ലക്ഷം കാറുകള്‍ അന്വേഷണ വിധേയമാവുമെന്നാണ് റിപ്പോർട്ടുകള്‍. 2014 മുതൽ 2021 മോഡൽ വർഷങ്ങൾ വരെയുള്ള ടെസ്ലയുടെ നിലവിലെ മോഡൽ ലൈനപ്പ്, മോഡലുകൾ Y, X, S, 3 എന്നിവ അന്വേഷണം ഉൾക്കൊള്ളുന്നു.
നികുതി കുറയ്ക്കണോ? എങ്കില്‍ ഇക്കാര്യം ചെയ്യണം; ടെസ്‍ലയോട് കേന്ദ്രം
നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഇത് ആദ്യമായല്ല ടെസ്ലയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. 2016ലുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട 2017 ല്‍ കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ടെസ്ല കമ്പനി നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.
ഓട്ടോ പൈലറ്റ് അഥവാ ട്രാഫിക് അവെയര്‍ ക്രൂസ് കണ്‍ട്രോള്‍ ഫീച്ചര്‍ അപകടത്തില്‍ പെട്ട ടെസ്ല കാറുകളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ചു ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത് രാത്രികാലങ്ങളിലാണ്. വാഹനങ്ങളുടെ ഗതിമാറ്റുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി വെഹിക്കിള്‍ ലൈറ്റുകള്‍, ഇലുമിനേറ്റഡ് ആരോ ബോര്‍ഡുകള്‍, റോഡ് കോണുകള്‍ പോലുള്ളവ സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടം ഉണ്ടായതാണ് അമ്പരപ്പിക്കുന്നത്.
ടെസ്‌ല സൈബർട്രക്ക് ഉല്‍പ്പാദനം 2023-ലേക്ക് മാറ്റി
ടെസ്‌ല ഡ്രൈവർമാർ ഓട്ടോപൈലറ്റിനെ പതിവായി ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാലിഫോർണിയ ഹൈവേയിൽ കാർ ഓടുന്നതിനിടയില്‍ മദ്യപിക്കുകയോ, കാറിന്‍റെ പിൻസീറ്റിൽ ഇരുന്നും ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ട സംഭവങ്ങളും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രൈവർമാർ എപ്പോഴും ഇടപെടാൻ തയ്യാറായിരിക്കണമെന്ന് ടെസ്ലയും മറ്റ് നിർമ്മാതാക്കളും മുന്നറിയിപ്പ് നൽകുന്നു. ലഭ്യമായ എല്ലാ വാഹനങ്ങളിലും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവർ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും കൂടാതെ എല്ലാ നിയമങ്ങളും അവരുടെ വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാരായിരിക്കും ഉത്തരവാദിയായി കണക്കാക്കുന്നതെന്നും സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കുന്നു.