65 ലക്ഷത്തിന്‍റെ കാര്‍ നിന്ന നിൽപ്പിൽ കത്തി!

Published : Apr 25, 2019, 04:22 PM IST
65 ലക്ഷത്തിന്‍റെ കാര്‍ നിന്ന നിൽപ്പിൽ കത്തി!

Synopsis

65 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് കാര്‍ നിന്ന നില്‍പ്പില്‍ അഗ്നിക്കിരയായി. ചൈനയിലെ ഷാങ്ഹായിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

65 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് കാര്‍ നിന്ന നില്‍പ്പില്‍ അഗ്നിക്കിരയായി. ചൈനയിലെ ഷാങ്ഹായിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ലയുടെ മോഡല്‍ എസ് ആണ് കത്തിയത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിരുന്ന കാറിന്‍റെ അടിയിൽ നിന്നും പുക ഉയരുന്നതും ഉടനെ തീ ആളിപ്പടരുന്നതും വിഡിയോയിൽ വ്യക്തമാണ്. 

എന്നാല്‍ തീപിടിക്കാൻ കാരണമെന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്നമാകാം അപകടത്തിന് കാരണം എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ബാറ്ററിക്ക് തീപിടിച്ചാൽ രീതിയിലായിരിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും വാഹനത്തിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ