Latest Videos

അത്ഭുതം! വെള്ളപ്പൊക്കത്തിൽ ബോട്ടായി മാറി ഒരു കാർ, 'ടെസ്‌ല ബോട്ട് മോഡ്' എന്ന് ജനം!

By Web TeamFirst Published Apr 18, 2024, 10:45 AM IST
Highlights

ദുബായിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ തെരുവിൽ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ടെസ്‌ല മോഡൽ വൈ കാറിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 
 

ഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കനത്ത മഴയായിരുന്നു. ഇത് നഗരത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഗതാഗതം പൂർണ്ണമായും സ്‍തംഭിക്കുകയും ചെയ്തു. കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹൈവേകളും വിമാന സർവീസുകളും തടസപ്പെട്ടു. നഗരത്തിലുടനീളം വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പക്ഷേ, ദുബായിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ തെരുവിൽ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ടെസ്‌ല മോഡൽ വൈ കാറിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളിലൂടെ മോഡൽ വൈ ഓടിക്കുന്നത് കണ്ട പലരും അതിനെ ടെസ്‌ല ബോട്ട് മോഡ് എന്ന് വിശേഷിപ്പിച്ചു. മോഡൽ വൈ കടന്നുപോകുന്ന വെള്ളത്തിൻ്റെ ആഴം കമ്പനി പരസ്യപ്പെടുത്തയിട്ടില്ല. മാത്രമല്ല തങ്ങളുടെ ഇവികളിൽ ഇത്തരമൊരു സവിശേഷത ഉണ്ടെന്ന് ടെസ്‍ല കമ്പനി അവകാശപ്പെടുന്നുമില്ല. എങ്കിലും, വെള്ളം കയറിയ റോഡുകളിലൂടെ ടെസ്‌ല കടന്നുപോകുന്നത് ഇതാദ്യമായിരിക്കില്ല.

തദ്ദേശീയമായി നിർമ്മിച്ച ടെസ്‌ല മോഡൽ 3, ​​ചൈനയിലെ മോഡൽ Y എന്നിവ ആഴത്തിലുള്ള വെള്ളത്തെ പ്രതിരോധിക്കാൻ പരീക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ടെസ്‌ല ഇവി ഇലക്ട്രിക് മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. ഇത് ടെസ്‌ല കാറുകളെ വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ കടന്നുപോകാൻ കൂടുതൽ പ്രാപ്തമാക്കുന്നു. ഇതുകൂടാതെ, മിക്ക ഇലക്ട്രോണിക്സ് ഭാഗങ്ങളും ജല പ്രതിരോധശേഷിയുള്ളവയാണ്. എന്നിരുന്നാലും, വെള്ളം കയറിയ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Tesla boat-mode 😯 pic.twitter.com/AGgHzxzEt5

— Faiza Anum (@FaizaStories)

24 മണിക്കൂറിനുള്ളിൽ ദുബായിൽ കനത്ത മഴ പെയ്‍തു. തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ചൊവ്വാഴ്ചയോടെ ശക്തമായി. 142 മില്ലീമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ പ്രതിവർഷം ഏകദേശം 94.7 മില്ലിമീറ്റർ മഴ ലഭിക്കുന്നു. അറേബ്യൻ പെനിൻസുലയിലൂടെ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങിയ കൊടുങ്കാറ്റാണ് ദുബായിലും ഒമാനിലും കനത്ത മഴയ്ക്ക് കാരണം.

അതേസമയം ദുബൈയിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. 

youtubevideo

click me!