ഷോറൂമിനുള്ള പാട്ടക്കരാർ ടെസ്‌ല ഒപ്പുവച്ചു, വാടക 3.7 കോടി

Published : Mar 06, 2025, 01:14 PM ISTUpdated : Mar 06, 2025, 01:19 PM IST
ഷോറൂമിനുള്ള പാട്ടക്കരാർ ടെസ്‌ല ഒപ്പുവച്ചു, വാടക 3.7 കോടി

Synopsis

അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല മുംബൈയിൽ ഷോറൂമിനായി പാട്ടക്കരാർ ഒപ്പുവച്ചു. ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഷോറൂം.

മുംബൈയിലെ ഒരു ഷോറൂമിനുള്ള പാട്ടക്കരാർ അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഒപ്പുവച്ചു. മസ്‍കിന്‍റെ ഈ കമ്പനി ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്ന പ്രക്രിയയിലാണ്. രജിസ്ട്രേഷൻ രേഖകൾ പ്രകാരം, അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാവ് 2025 ഫെബ്രുവരി 16 മുതൽ അഞ്ച് വർഷത്തെ പാട്ടത്തിന് കരാർ നേടിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിനടുത്തുള്ള ബാന്ദ്ര കുർള കോംപ്ലക്സിലെ ബിസിനസ്, റീട്ടെയിൽ ഹബ്ബായ മേക്കർ മാക്സിറ്റി കെട്ടിടത്തിലായിരിക്കും ഷോറൂം.

പാട്ടത്തിനെടുത്ത് കെട്ടിടത്തിന് 4,003 ചതുരശ്ര അടി (372 ചതുരശ്ര മീറ്റർ) സ്ഥലം ഉണ്ടെന്നാണ് റിപ്പോ‍ട്ടുകൾ. പ്രാരംഭ വാർഷിക വാടക ഏകദേശം 446,000 ഡോളർ (ഏകദേശം 3.7 കോടി രൂപ) ആണെന്നാണ് റിപ്പോർട്ടുകൾ. കരാറിൽ അഞ്ച് ശതമാനം വാർഷിക വാടക വർദ്ധനവ് ഉൾപ്പെടുന്നു. അവസാന വർഷത്തിൽ ഇത് ഏകദേശം 542,000 ഡോളറിൽ എത്തും. അതായത്,  ഏകദേശം 4.5 കോടി രൂപയോളം വരും എന്നാണ് റിപ്പോർട്ടുകൾ. 

റിപ്പോർട്ടുകൾ പ്രകാരം, ദില്ലിയിലും മുംബൈയിലും ഷോറൂമുകൾക്കായി ടെസ്‌ല സ്ഥലങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ടെസ്‌ല സിഇഒ എലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിൽ സന്ദർശിച്ചതിന് ശേഷമാണ് കമ്പനിയുടെ ഈ നീക്കങ്ങൾ. അതേസമയം പാട്ടക്കരാറിനെ കുറിച്ച് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള ശ്രമങ്ങളിൽ കമ്പനി നിയന്ത്രണപരവും ലോജിസ്റ്റിക്കൽ വെല്ലുവിളികളും നേരിട്ടു.

അതേസമയം നിർദ്ദിഷ്‍ട വ്യാപാര കരാറിന്റെ ഭാഗമായി കാർ ഇറക്കുമതിയുടെ തീരുവ നീക്കം ചെയ്യണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും കൂടുതൽ ഇളവുകൾ പരിഗണിക്കുന്നുണ്ടെങ്കിലും ഇന്ത്യ അവ പൂർണ്ണമായും ഒഴിവാക്കാൻ മടിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വരാനിരിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ഔപചാരിക ചർച്ചകളിൽ ഇന്ത്യയുടെ ഓട്ടോ താരിഫ് ഒരു പ്രധാന ചർച്ചാ വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ വിഷയവുമായി പരിചയമുള്ള മൂന്ന് സ്രോതസുകളിൽ ഒന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന അമേരിക്കൻ കമ്പനിക്ക് വഴിയൊരുക്കാൻ ഈ ചർച്ചകൾക്ക് കഴിയും എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യ കാർ ഇറക്കുമതി നികുതി 110 ശതമാനം വരെ ചുമത്തുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് എലോൺ മസ്‌ക് വിമർശിച്ചിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയിൽ പ്രവേശിക്കാനുള്ള തങ്ങളുടെ പദ്ധതി കഴിഞ്ഞ വർഷം ടെസ്‌ല രണ്ടാം തവണയും നിർത്തിവച്ചു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?