ടെസ്റ്റ് ഡ്രൈവിനൊരുങ്ങുകയാണോ? എട്ടിന്റെ പണി കിട്ടിയ അനുഭവം കണ്ടിട്ട് പോകൂ!

By Web TeamFirst Published Mar 23, 2023, 10:19 PM IST
Highlights

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ ടെസ്റ്റ് റൈഡിനായി  ഒരുങ്ങുകയാണെങ്കിൽ സൂക്ഷിക്കുക. ജാഗ്രത കൈവിടാതെ സുരക്ഷിതമായി വാഹനമോടിക്കാൻ അറിയാമെങ്കിൽ മാത്രമേ അതിന് മുതിരാവൂ എന്നാണ് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയുടെ അനുഭവം പറയുന്നത്.


മീററ്റ്: നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ ടെസ്റ്റ് റൈഡിനായി  ഒരുങ്ങുകയാണെങ്കിൽ സൂക്ഷിക്കുക. ജാഗ്രത കൈവിടാതെ സുരക്ഷിതമായി വാഹനമോടിക്കാൻ അറിയാമെങ്കിൽ മാത്രമേ അതിന് മുതിരാവൂ എന്നാണ് ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയുടെ അനുഭവം പറയുന്നത്. മോശം ഡ്രൈവിങ്ങിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ നഷ്ടപരിഹാരമായി 1.40 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കൊടുക്കാൻ ഡീലര്‍ഷിപ്പ് ബിൽ നൽകിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാരുതി സുസുക്കി അതിന്റെ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി റീലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ ടെസ്റ്റ് ഡ്രൈവിനായി ധാരാളം ആഗ്രഹം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ വാങ്ങാൻ ആഗ്രഹിക്കുന് വണ്ടി ടെസ്റ്റ് ഡ്രൈവിന് പോയതായിരുന്നു ഈ മീററ്റ് സ്വദേശിയും. അതിവേഗത്തിൽ ഓടിച്ച വണ്ടി മറ്റൊരു മിനി ട്രക്കിൽ ഇടിച്ച് തകര്‍ന്നു. 

Read  more: യുക്രൈൻ പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കും, നിലവിൽ ചെലവ് 411 ബില്യൺ ഡോളര്‍ വരെയാകും, ലോകബാങ്ക്

ഭാഗ്യവശാൽ വണ്ടിയിലിരുന്ന ഡ്രൈവര്‍ക്കും എക്സിക്യൂട്ടീവിനും അപകടം ഒന്നും പറ്റിയില്ല. വാഹനത്തിന്റെ മുൻവശം കാര്യമായി കേടുപാട് വന്നിട്ടുണ്ട്. ഇതിന്റെ നഷ്ടം ഡ്രൈവ് ചെയ്തയാൾ വഹിക്കണമെന്ന് കാണിച്ചാണ് ഡീലര്‍ ബില്ല് നൽകിയിരിക്കുന്നത്.  അമിത വേഗതയിലും  അശ്രദ്ധമായിട്ടുമായിരുന്നു ഡ്രൈവിങ്. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുകയായിരുന്നു അദ്ദേഹമെന്നും ഏജന്റ് പ്രതികരിച്ചു. 

click me!