DB5 ഇലക്ട്രിക് ജൂനിയറുമായി ആസ്റ്റൺ മാർട്ടിന്‍

By Web TeamFirst Published Sep 1, 2020, 11:11 AM IST
Highlights

ഐക്കണിക്ക് ബ്രിട്ടീഷ് സ്പോർട്‌സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും സഹകരിച്ച് നിർമിച്ച DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചു. 

ഐക്കണിക്ക് ബ്രിട്ടീഷ് സ്പോർട്‌സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും സഹകരിച്ച് നിർമിച്ച DB5 ഇലക്ട്രിക് ജൂനിയർ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചു. വെറും 15 മാസം കൊണ്ടാണ് ഇലക്ട്രിക് ജൂനിയർ പതിപ്പിനെ ബ്രാൻഡ് വികസിപ്പിച്ചെടുത്തത്. ഇത് ഒരു ഒറിജിനൽ ആസ്റ്റൺ മാർട്ടിൻ DB5 സൂപ്പർ കാറിന്റെ 3D സ്കാൻ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധേയം.

ഓൾ-ഇലക്ട്രിക് കാറാണ് ആസ്റ്റൺ മാർട്ടിൻ DB5 ജൂനിയർ. അലുമിനിയം ഹണികോമ്പ് ചാസിയും കോമ്പോസിറ്റ് ബോഡിയും വളരെ ദൃഢമായ ഒരു പ്ലാറ്റ്ഫോമിലുമാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്. മൂന്ന് മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ജൂനിയറിന് ഒരു മുതിർന്നയാളെയും കുട്ടിയെയും വശങ്ങളിലായി ഉൾക്കൊള്ളാൻ കഴിയും. 1960 കളിലെ ഒറിജനിൽ DB5 കാറിൽ കണ്ട അതേ സ്മിത്ത്സ് ക്ലോക്ക് പാസഞ്ചർ സീറ്റിന് മുന്നിലായി ഇടംപിടിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

വാഹനത്തിന്‍റെ മൊത്തം ഭാരം 270 കിലോഗ്രാമാണ്.  ടോർഖ് നിറച്ച ഇലക്ട്രിക് എഞ്ചിൻ 6.7 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ പരമാവധി 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും മിനി കാറിനെ സജ്ജമാക്കിയിരിക്കുന്നു.  ആസ്റ്റൺ മാർട്ടിൻ DB5 ജൂനിയറിന്റെ പവർ നിയന്ത്രിക്കുന്നത് ബില്ലറ്റ് അലുമിനിയം ആക്സിലറേറ്ററും ബ്രേക്ക് പെഡലുകളുമാണ്. കൂടാതെ ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ഹോൺ എന്നിവയും ഈ കുഞ്ഞൻ കാറിൽ ഒരുക്കിയിട്ടുണ്ട്.

വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളുള്ള 10 ഇഞ്ച് വയർ വീലുകളാണ് ജൂനിയർ കാറിന്റെ മറ്റൊരു പ്രത്യേകത. ഇത് റീജനറേറ്റീവ് ബ്രേക്കിംഗും വാഗ്‌ദാനം ചെയ്യുന്നു. നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഓപ്പണിംഗ് ബോണറ്റിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് 16-32 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫ്യുവൽ ഗേജ് ഒരു ബാറ്ററി മീറ്ററാക്കി മാറ്റിയിരിക്കുന്നു. 

click me!