
നാലിൽ കൂടുതൽ അംഗങ്ങളുള്ള ഒരു കുടുംബത്തിനായി നിങ്ങൾ താങ്ങാനാവുന്ന വിലയുള്ള ഒരു എസ്‌യുവി തിരയുകയാണെങ്കിൽ, ഇന്ത്യൻ വാഹന വിപണിയിൽ നിങ്ങളുടെ ഓപ്ഷനുകൾ വളരെ പരിമിതമാണ്. എസ്‌യുവികൾക്ക് ഒരു കുറവുമില്ലെങ്കിലും, 7 സീറ്റർ എസ്‌യുവി കണ്ടെത്തുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇതാ ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ ഡീസൽ എസ്‌യുവികളെ പരിചയപ്പെടാം.
ബൊലേറോ ശ്രേണിയുടെ വില ഏകദേശം എട്ട് ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 7 സീറ്റർ ഡീസൽ എസ്‌യുവിയാണിത്. മഹീന്ദ്ര ബൊലേറോയും അതിന്റെ ആധുനികവൽക്കരിച്ച പതിപ്പായ ബൊലേറോ നിയോയും നല്ല ഓപ്ഷനുകളാണ്. ഗ്രാമീണ പ്രദേശങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന, കരുത്തുറ്റതും വിശ്വസനീയവുമായ ഒരു എസ്‌യുവിയാണ് ബൊലേറോ.
വില ഏകദേശം ₹13.66 ലക്ഷം മുതൽ ആരംഭിക്കുന്നു. ആഡംബരത്തിന്റെയും സാങ്കേതികവിദ്യയുടെയും മിശ്രിതം ആഗ്രഹിക്കുന്നവർക്കായി XUV700 രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ എസ്‌യുവിയിൽ എഡിഎഎസ്, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, പ്രീമിയം സവിശേഷതകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 185 bhp കരുത്തും 450 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര XUV700 ന് കരുത്ത് പകരുന്നത്.
എസ്‌യുവിയുടെ വില ഏകദേശം 13 ലക്ഷം മുതൽ ആരംഭിക്കുന്നു. മഹീന്ദ്ര സ്കോർപിയോ ക്ലാസിക് അതിന്റെ കരുത്തുറ്റ രൂപകൽപ്പനയും ശക്തമായ പ്രകടനവും അഭിനന്ദിക്കുന്ന ഉപഭോക്താക്കൾക്കിടയിൽ ഇപ്പോഴും പ്രിയപ്പെട്ടതാണ്. 2.2 ലിറ്റർ ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനും ഉള്ള ഇത് വിശ്വസനീയവും പണത്തിന് വിലയുള്ളതുമായ എസ്‌യുവിയാണ്.
ഏകദേശം 13.20 രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. പഴയ രീതിയിലുള്ള സ്കോർപിയോ നിങ്ങൾക്ക് വേണ്ടെങ്കിൽ, മഹീന്ദ്ര സ്കോർപിയോ-എൻ ഒരു മികച്ച ആധുനിക ഓപ്ഷനാണ്. രണ്ട് പവർ, ടോർക്ക് ഔട്ട്‌പുട്ടുകളിൽ വരുന്ന 2.2 ലിറ്റർ എംഹോക്ക് ജെൻ 2 ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എസ്‌യുവി 4x4 ഡ്രൈവ്, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
ടാറ്റ സഫാരിക്ക് 14.66 രൂപ ലക്ഷം മുതൽ വില ആരംഭിക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്‍റെ ഏക 7 സീറ്റർ എസ്‌യുവി ആണിത്. പുതിയ തലമുറ ടാറ്റ സഫാരി അതിന്റെ പ്രീമിയം ലുക്കിനും സുഖസൗകര്യങ്ങൾക്കും പേരുകേട്ടതാണ്. 170 PS പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് പകരുന്നത്. ടാറ്റ സഫാരിയുടെ ഇന്‍റീരിയറിൽ നിരവധി പ്രീമിയം സവിശേഷതകൾ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, മൂന്നാം നിര വരെ വിശാലമായ ഇടം തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നു.