
രാജ്യത്തെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ ഹാച്ച്ബാക്കായ അള്‍ട്രോസ് ശ്രേണിയില്‍ വമ്പന്‍ അഴിച്ചുപണി നടത്തിയതായി റിപ്പോര്‍ട്ട്. നാല് വേരിയന്റുകൾ കമ്പനി നിർത്തലാക്കുകയും ഒരു പുതിയ വേരിയന്റ് ചേർക്കുകയും ചെയ്‍തു. ടാറ്റ ആൾട്രോസ് XE, XZ ഡാർക്ക്, XZ(O) ഡീസൽ വേരിയന്റുകളും ഒപ്പം ഹാച്ച്‌ബാക്കിന്റെ XZA(O) പെട്രോൾ വേരിയന്റും കമ്പനി നിര്‍ത്തലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിന്റെ നിരയിലേക്ക് XT ഡാർക്ക് പതിപ്പ് ചേർത്തതായും ഫിനാൻഷ്യല്‍ എക്സപ്രസ് ഡ്രൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേരിയന്റുകളിലെ ഈ നിര്‍ത്തലാക്കലുകള്‍ക്കൊപ്പം ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിനായി ഹൈ സ്ട്രീറ്റ് ഗോൾഡ് കളർ സ്‍കീം വീണ്ടും അവതരിപ്പിച്ചു. ഹാച്ച്ബാക്ക് ഇപ്പോൾ മൊത്തം ഏഴ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഓപ്പറ ബ്ലൂ, ആർക്കേഡ് ഗ്രേ, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, കോസ്മോ, കറുപ്പ്, ഹാർബർ ബ്ലൂ എന്നിവയാണഅ ഈ നിറങ്ങള്‍.
ഈ പരിഷകരണത്തിന്‍റെ കാരണം ഒന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിൽപ്പനയിലെ ഇടിവു മൂലമാകാം എന്നാണ് ഡീലർമാർ പറയുന്ന കാരണം എന്ന് ഫിനാൻഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടാറ്റ അള്‍ട്രോസ് വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു എന്നാണ് ഒരു കൂട്ടം ഡീലര്‍മാര്‍ പറയുന്നത്. എന്നാല്‍ മുമ്പ് ടാറ്റ നെക്‌സോണില്‍ ചെയ്‌തത് പോലെ ലൈനപ്പിനെ പുതുക്കാൻ മാത്രമാണ് ഇതെന്നാണ് കുറച്ച് ഡീലർമാരുടെ വാദം.
ലൈനപ്പിലെ ഈ മാറ്റം കൂടാതെ, ടാറ്റ ആൾട്രോസ് മെക്കാനിക്കലി യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നു. 85 bhp 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 108 bhp 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 89 bhp 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ആൾട്രോസിന് ലഭിക്കുന്നത്. മാനുവൽ, ഡിസിടി എന്നിങ്ങനെ ഗിയർബോക്‌സ് ഓപ്ഷനുകളും അതേപടി നിലനിൽക്കും,
മത്സരത്തിന്റെ കാര്യത്തിൽ, ടാറ്റ അള്‍ട്രോസ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാണ് മത്സരിക്കുന്നത്.
അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് സിഎൻജി വേരിയന്റിന്റെ പരീക്ഷണ പതിപ്പിനെ പൂനെയിൽ കണ്ടെത്തിയിരുന്നു. സാധാരണ എമിഷൻ ടെസ്റ്റിംഗ് കിറ്റിന്റെ പുറകിലാണ് പരീക്ഷണപ്പതിപ്പിനെ കണ്ടത്. 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിൽ മാത്രമേ ലഭിക്കൂ, തിരഞ്ഞെടുത്ത ട്രിമ്മുകളിൽ മോഡൽ ഉടൻ ലഭ്യമാകും.
വാഹനം വിപണിയില്‍ എത്തിയാല്‍ സിഎൻജി വേരിയന്റുകളുള്ള ആദ്യത്തെ സി സെഗ്‌മെന്റ് ഹാച്ച്ബാക്ക് ആയി ടാറ്റാ അള്‍ട്രോസ് മാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവ പോലെ, ടാറ്റയും നിലവിലുള്ള ഫോര്‍ വീലറുകളുടെ സിഎൻജി വേരിയന്റുകളിൽ പ്രവർത്തിക്കുന്നുണ്ട്. ടാറ്റാ നെക്‌സോൺ സിഎൻജിയുടെ റോഡ്-ടെസ്‌റ്റിംഗും ഇതിനകംപുറത്തുവന്നിരുന്നു. ഭാവിയിൽ അതിന്റെ വലിയ എസ്‌യുവികൾക്കും സിഎൻജി പവർട്രെയിനുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.