Vehicle Price : ജനുവരി മുതൽ വാഹന വില കൂട്ടാന്‍ ഈ കമ്പനികള്‍

Web Desk   | Asianet News
Published : Dec 05, 2021, 04:09 PM IST
Vehicle Price : ജനുവരി മുതൽ വാഹന വില കൂട്ടാന്‍ ഈ കമ്പനികള്‍

Synopsis

അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതാണ് ഈ വില വര്‍ദ്ധനയ്ക്ക് കാരണമായികമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാറ്റ മോട്ടോഴ്‌സ് (Tata Motors), ഹോണ്ട (Honda), റെനോ (Renault) തുടങ്ങിയ വാഹന നിർമ്മാതാക്കൾ 2022 ജനുവരി മുതൽ രാജ്യത്തെ വാഹനങ്ങളുടെ വില (vehicle prices) വർധിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റീൽ, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, മറ്റ് ലോഹങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതാണ് ഈ വില വര്‍ദ്ധനയ്ക്ക് കാരണമായികമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുകൂടാതെ, അടുത്ത കാലത്തായി ഗതാഗത ചെലവ് വർദ്ധിച്ചതും നിർമ്മാതാക്കളുടെ മൊത്തം ചെലവ് ഘടനയെ ബാധിച്ചു. ചരക്ക് വില വർധിക്കുന്ന സാഹചര്യത്തിൽ ടാറ്റ മോട്ടോഴ്‌സും വില വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. "ചരക്കുകൾ, അസംസ്‍കൃത വസ്‍തുക്കൾ, മറ്റ് ഇൻപുട്ട് ചെലവുകൾ എന്നിവയുടെ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ചെലവ് വർദ്ധന ഭാഗികമായെങ്കിലും നികത്താൻ ഉചിതമായ വില വർദ്ധനവ് ഹ്രസ്വകാലത്തേക്ക് അനിവാര്യമാണെന്ന് തോന്നുന്നു.."  ടാറ്റാ മോട്ടോഴ്‍സ് പാസഞ്ചർ വെഹിക്കിൾസ് ആന്‍ഡ് ബിസിനസ് വിഭാഗം പ്രസിഡന്‍റ് ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ് ആഭ്യന്തര വിപണിയിൽ പഞ്ച്, നെക്‌സോൺ, ഹാരിയർ തുടങ്ങിയ മോഡലുകൾ വിൽക്കുന്നുണ്ട്. 

ചരക്ക് വിലയിലെ വർദ്ധനവ് മൂലം ഇൻപുട്ട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഹോണ്ട കാർസ് ഇന്ത്യയും സമീപഭാവിയിൽ വില വർദ്ധന പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ വക്താവ് പിടിഐയോട് പറഞ്ഞു.

2022 ജനുവരി മുതൽ മോഡൽ ശ്രേണിയിലുടനീളം ഗണ്യമായ വില വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയും പറഞ്ഞു. ക്വിഡ്, ട്രൈബർ, കിഗർ തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ആഡംബര വാഹന നിർമാതാക്കളായ ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ചില കാർ നിർമ്മാതാക്കളും അടുത്ത മാസം മുതൽ വാഹന വിലയിൽ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 2022 ജനുവരിയിൽ ആസൂത്രണം ചെയ്‍തിരിക്കുന്ന വില വർദ്ധന വ്യത്യസ്‍ത മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫീച്ചർ മെച്ചപ്പെടുത്തലും ഇൻപുട്ട് ചെലവും കാരണം തിരഞ്ഞെടുത്ത മോഡലുകളിൽ രണ്ട് ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്ന് മെഴ്‌സിഡസ് ബെൻസ് അറിയിച്ചു. വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും കാരണം ഔഡി അതിന്റെ മുഴുവൻ മോഡൽ ശ്രേണിയിലും മൂന്നു ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.  

ചിത്രം - പ്രതീകാത്മകം

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം