ഇത് പുതുചരിത്രം, ഡ്രൈവറില്ലാതെ ട്രക്ക് സഞ്ചരിച്ചത് 1930 കിലോമീറ്റർ!

Published : May 05, 2025, 12:38 PM IST
ഇത് പുതുചരിത്രം, ഡ്രൈവറില്ലാതെ ട്രക്ക് സഞ്ചരിച്ചത് 1930 കിലോമീറ്റർ!

Synopsis

ഡാളസിൽ നിന്ന് ഹ്യൂസ്റ്റണിലേക്ക് 1,200 മൈലിലധികം ദൂരം ഡ്രൈവറില്ലാ ട്രക്കുകൾ ഓടിച്ച് ഓറോറ ഇന്നൊവേഷൻ ചരിത്രം സൃഷ്ടിച്ചു. ഉബർ ഫ്രൈറ്റ്, ഹിർഷ്ബാക്ക് മോട്ടോർ ലൈൻസ് എന്നിവയാണ് ആദ്യ ഉപഭോക്താക്കൾ. സുരക്ഷ ഉറപ്പാക്കാൻ നിരവധി പരിശോധനകൾക്ക് ശേഷമാണ് സേവനം ആരംഭിച്ചത്.

ഡ്രൈവർ ഇല്ലാത്ത ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്‍ടിച്ച് അമേരിക്കയിലെ ജനപ്രിയ സോഫ്റ്റ്‌വെയർ കമ്പനിയായ അറോറ ഇന്നൊവേഷൻ. ഡാളസിൽ നിന്ന് ഹ്യൂസ്റ്റണിലേക്ക് 1,200 മൈലിലധികം (1,930 കിലോമീറ്റർ) ദൂരം ഈ ട്രക്കുകൾ ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനത്തോടെ സഞ്ചരിച്ചു എന്നാണ് റിപ്പോർട്ടുകൾ. അതായത് ഈ ട്രക്കുകൾ ഓടിക്കാൻ ഒരു ഡ്രൈവറുടെ ആവശ്യമില്ലായിരുന്നു. ഇതോടെ, സ്വയം ഓടിക്കുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകൾ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായി ഓറോറ മാറി. ആവശ്യാനുസരണം ലോജിസ്റ്റിക്സ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉബർ ഫ്രൈറ്റും സമയ-താപനില സെൻസിറ്റീവ് ഡെലിവറികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാരിയറായ ഹിർഷ്ബാക്ക് മോട്ടോർ ലൈൻസുമാണ് ഇതിന്റെ ആദ്യ ഉപഭോക്താക്കൾ.

അമേരിക്കയിൽ ഇതാദ്യമായാണ് പൂർണ്ണമായും ഓട്ടോമേറ്റഡ് ട്രക്ക് സേവനം ആരംഭിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഡസൻ കണക്കിന് ഡ്രൈവറില്ലാ ട്രക്കുകൾ പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഓറോറ എന്നാണ് റിപ്പോർട്ടുകൾ. എൽ പാസോ, ഫീനിക്സ് തുടങ്ങിയ നഗരങ്ങളിൽ സേവനം ആരംഭിക്കാനും ഒരുങ്ങുന്നു. നിരവധി സുരക്ഷാ പരിശോധനകൾ വിജയിച്ചതിന് ശേഷമാണ് കമ്പനി ട്രക്കിംഗ് സേവനങ്ങൾ ആരംഭിച്ചത്. ഇതോടെ ഡ്രൈവറില്ലാ ലോജിസ്റ്റിക്സിൽ ഓറോറ ഇപ്പോൾ മുൻപന്തിയിലാണ്. ഉബർ ഫ്രൈറ്റ്, ഹിർഷ്ബാക്ക് മോട്ടോർ ലൈൻസ് തുടങ്ങിയ കമ്പനികൾ ഇപ്പോൾ അറോറയുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.

ഓട്ടോണമസ് ട്രക്ക്സേവനം ആരംഭിക്കുന്നതിന് മുമ്പ്, കമ്പനി സുരക്ഷയുടെ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തിയിരുന്നു.  സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് വാഹനങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തിയത്. ഒരു ട്രക്കിലെ എല്ലാ ഇൻകമിംഗ് സെൻസർ ഡാറ്റയും മനസ്സിലാക്കുന്നതിനായി രണ്ട് ഡസനിലധികം LiDAR, റഡാർ, ക്യാമറകൾ, മൈക്കുകൾ, ഒരു ഓൺബോർഡ് കമ്പ്യൂട്ടർ എന്നിവയുടെ സംയോജിത സ്യൂട്ടിനെയാണ് ഉപയോഗിക്കുന്നത്. ഈ ലെവൽ 4 ഓട്ടോണമസ് സജ്ജീകരണം മാറിക്കൊണ്ടിരിക്കുന്ന റോഡ് അവസ്ഥകളെക്കുറിച്ച് സമഗ്രമായ അവബോധവും ശ്രദ്ധയും നൽകുന്നു എന്ന് ഓറോറ പറയുന്നു. ഈ സിസ്റ്റം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം മൈലുകൾ സഞ്ചരിച്ചു. ഈ സിസ്റ്റം സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.

ഉബർ ഫ്രൈറ്റ്, ഹിർഷ്ബാക്ക് മോട്ടോർ ലൈൻസ് തുടങ്ങിയ കമ്പനികൾ വർഷങ്ങളായി ഓറോറയുമായി സഹകരിക്കുന്നുണ്ട്. കമ്പനിയുടെ സാങ്കേതികവിദ്യയിൽ അറോറയുടെ സിഇഒയും സഹസ്ഥാപകനുമായ ക്രിസ് ഉർസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദീർഘദൂര ഗതാഗതത്തിൽ സുരക്ഷയും ജോലി വേഗതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം