ഈ കരുത്തൻ എസ്‍യുവിക്ക് നാല് ലക്ഷം രൂപ വരെ വിലക്കിഴിവ്

Published : Aug 15, 2025, 01:55 PM IST
MG Gloster

Synopsis

ആഡംബര എസ്‌യുവി എംജി ഗ്ലോസ്റ്ററിന് 2025 ഓഗസ്റ്റ് വരെ 4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. 3.5 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്ന ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്.

ഡംബരവും ശക്തവുമായ ഒരു എസ്‌യുവി വാങ്ങണമെന്ന് നിങ്ങൾ പ്ലാൻ ചെയ്യുന്നുവെങ്കിൽ, 2025 ഓഗസ്റ്റ് നിങ്ങൾക്ക് ഒരു സുവർണ്ണാവസരമാണ്. ബ്രിട്ടീഷ് - ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ എംജി ഗ്ലോസ്റ്ററിന് ഈ മാസം നാല് ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്‍ദാനം ചെയ്യുന്നു. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ കിഴിവ് ഓഫറാണ്.

കമ്പനി നിലവിൽ ഈ എസ്‌യുവിയിൽ 3.5 ലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഈ എസ്‍യുവിയുടെ വിലയിൽ വലിയ കുറവുണ്ടാക്കുന്നു. ഇതിനുപുറമെ, ഈ എസ്‌യുവിയിൽ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ കാർ കൈമാറ്റം ചെയ്തുകൊണ്ട് അധിക നേട്ടം കൈവരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാം. മൊത്തത്തിൽ, ഗ്ലോസ്റ്റർ വാങ്ങുമ്പോൾ നിങ്ങൾക്ക് 4,00,000 രൂപ വരെ ലാഭിക്കാൻ കഴിയും.

ദീർഘദൂര യാത്രകൾക്കും ഓഫ്-റോഡിംഗിനും അനുയോജ്യമായ ശക്തമായ ഡീസൽ എഞ്ചിനുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആഡംബര സവിശേഷതകളാണ് ഇതിലുള്ളത്. വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. 6-സീറ്റർ, 7-സീറ്റർ ലേഔട്ടോടെയാണ് ഈ എസ്‌യുവി വരുന്നത്. ഇത് കുടുംബത്തിന് വളരെ സുഖകരവും വിശാലവുമാണ്. ഈ പ്രത്യേക ഓഫറിന് 2025 ഓഗസ്റ്റ് വരെ മാത്രമേ സാധുതയുള്ളൂ. സ്റ്റോക്ക് പരിമിതമാണ്. നാല് ലക്ഷം രൂപ വരെ കിഴിവ് ഗ്ലോസ്റ്ററിനെ എംജിയുടെ മാത്രമല്ല ഈ സമയത്തെ ഏറ്റവും മൂല്യമുള്ള പ്രീമിയം എസ്‌യുവിയാക്കി മാറ്റുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

 

PREV
Read more Articles on
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ