കാറിന്റെ പിന്നിലെ ബമ്പറിൽ പല്ലും നഖവുമുപയോഗിച്ച് പിടിത്തമിട്ട് കടുവ
കാറിന്റെ ബമ്പര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവമെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിന്റെ ബമ്പറിൽ കടിച്ചുതൂങ്ങിയ കടുവയുടെ വിഡിയോ ആണ് വൈറൽ ആകുന്നത്. ബന്നാർഘട്ട പാർക്കിൽ സഫാരിക്കെത്തിയവരുടെ കാറിലാണ് കടുവ പിടിത്തമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ബംഗാൾ കടുവ ഒരു ടൂറിസ്റ്റ് വാഹനം പുറകിൽ നിന്ന് വലിച്ചു നീക്കുന്നതായിട്ടാണ് കാണിക്കുന്നത്. കാറിന്റെ പിന്നിലെ ബമ്പറിൽ പല്ലും നഖവുമുപയോഗിച്ച് പിടുത്തമിട്ട കടുവ കാറിനെ അൽപം പിന്നിലേക്ക് വലിക്കുകയും ചെയ്തു. കടുവയുടെ പിടുത്തത്തിൽ
ഒടുവിൽ ബമ്പർ പൊളിയുന്നതും ക്യാമറ പാൻ ചെയ്യുമ്പോൾ, വാഹനത്തിനുള്ളിൽ ആളുകൾ ഇരിക്കുന്നതും കാണാം.
വൈറലായ ഈ വീഡിയോ ദൃശ്യങ്ങള്‍ ബന്നാർഘട്ട പാർക്കിൽനിന്നുള്ളതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ, ഈ വിഡിയോ രണ്ടുമാസം മുമ്പുള്ളതാണെന്നും സൂചനകളുണ്ട്. പാർക്കിനകത്തെ സഫാരിക്കിടെ വാഹനം ബാറ്ററി തകരാറിനെ തുടർന്ന് നിന്നുപോയപ്പോഴാണ് സംഭവം എന്നും പിന്നീട് റെസ്ക്യൂ സംഘമെത്തി വാഹനം കെട്ടിവലിച്ച് പുറത്തെത്തിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Tiger pulling tourist vehicle in Bannerghatta park , Bengaluru
😣
Recieved on whatsapp pic.twitter.com/TfH8mAiN2b