ടോള്‍ അടയ്ക്കാതെ മുങ്ങി; വാഗണാറിനെ സുമോയില്‍ ചേസ് ചെയ്‍ത് ടോള്‍ പ്ലാസ ജീവനക്കാര്‍, പിന്നെ സംഭവിച്ചത്!

Published : Sep 06, 2023, 03:01 PM IST
 ടോള്‍ അടയ്ക്കാതെ മുങ്ങി; വാഗണാറിനെ സുമോയില്‍ ചേസ് ചെയ്‍ത് ടോള്‍ പ്ലാസ ജീവനക്കാര്‍, പിന്നെ സംഭവിച്ചത്!

Synopsis

കൃത്യമായ സ്ഥലമോ ഹൈവേയുടെ പേരോ വീഡിയോയിൽ പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഇത് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഒരു ഹൈവേ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സ്റ്റൈലില്‍ ഇരുവാഹനങ്ങളും ട്രാഫിക്കിനടയിലൂടെ കുതിച്ചുപായുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്തിൽ ടാറ്റ സുമോയുടെ പിന്നിൽ വാഗൺ ആറിനെ കാണാം. അത് പിന്നീട് സുമോയുടെ വലതുവശത്തേക്ക് നീങ്ങുന്നു. എന്നാൽ സുമോ വേഗത കൂട്ടുന്നു. 

രാജ്യത്ത് റോഡുകളും ഹൈവേകളും നിർമ്മിക്കുന്നതിനുള്ള ടെൻഡറുകൾ സർക്കാർ നിർമ്മാണ കമ്പനികൾക്ക് നൽകുകയാണ് പതിവ്. ഈ കമ്പനികൾ റോഡുകള്‍ നിര്‍മ്മിക്കുകയും ഈ റോഡുകളിൽ ടോൾ ബൂത്തുകൾ സ്ഥാപിച്ച് അവരുടെ ചിലവ് തിരിച്ചുപിടിക്കുകയും ചെയ്യുന്നു. ഈ കമ്പനികൾ നിര്‍മ്മിച്ച് പരിപാലിക്കുന്ന ഈ റോഡുകളിലൂടെ സഞ്ചരിക്കുന്ന നമ്മളിൽ ഭൂരിഭാഗവും ടോൾ അടയ്ക്കുന്നു. എന്നിരുന്നാലും, ചിലപ്പോൾ ചിലര്‍ക്കെങ്കിലും ടോള്‍ അടയ്ക്കുക എന്നത് അല്‍പ്പം മടിയുള്ള കാര്യമാണ്. മിക്കപ്പോഴും പലരും പല രീതിയില്‍ ടോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാൽ ഇപ്പോഴിതാ ടോൾ അടക്കാതിരുന്ന ഒരു കാര്‍ ഡ്രൈവറെ ടോൾ ബൂത്ത് ജീവനക്കാര്‍ അതിസാഹസികമായ കാർ ചേസിംഗിൽ പിന്തുടരുന്ന വീഡിയോ വൈറലാകുകയാണ്. 

കൃത്യമായ സ്ഥലമോ ഹൈവേയുടെ പേരോ വീഡിയോയിൽ പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഇത് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഒരു ഹൈവേ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സ്റ്റൈലില്‍ ഇരുവാഹനങ്ങളും ട്രാഫിക്കിനടയിലൂടെ കുതിച്ചുപായുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്തിൽ ടാറ്റ സുമോയുടെ പിന്നിൽ വാഗൺ ആറിനെ കാണാം. അത് പിന്നീട് സുമോയുടെ വലതുവശത്തേക്ക് നീങ്ങുന്നു. എന്നാൽ സുമോ വേഗത കൂട്ടുന്നു. 

കുറച്ച് സമയത്തിനകം വാഗൺ ആർ ഡ്രൈവർ സുമോ ഡ്രൈവറെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ഇടതുവശത്തെ ലെയിനിലേക്ക് വെട്ടിച്ച് മറ്റൊരു റൂട്ടിലേക്ക് വാഗണാര്‍ പോകുന്നു. എന്നാൽ സുമോ ഡ്രൈവറും അതേ റോഡിലേക്ക് വേഗത്തിൽ കുതിക്കുന്നു. ഇതിനുശേഷം, രണ്ട് കാറുകളും റോഡിന്റെ അങ്ങേയറ്റത്തെ ഇടതുവശത്തേക്ക് പോകുന്നത് കാണാം. ടാറ്റ സുമോയിലെ നിന്നും ഒരാള്‍ വാഗൺ ആർ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതും കാണാം. എങ്കിലും, ഡ്രൈവർ ഇപ്പോഴും കാർ നിർത്തുന്നില്ല.  സുമോയ ഒഴിവാക്കാനുള്ള ശ്രമത്തിൽ കാര്‍ വലത്തോട്ടും ഇടത്തോട്ടും നീങ്ങുന്നത് തുടരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരുപക്ഷേ, മിക്കവാറും, ഡൽഹി നഗരത്തിലെ കനത്ത ട്രാഫിക് കാരണം ഉദ്യോഗസ്ഥർ ഡ്രൈവറെയും കാറിനെയും പിടികൂടിയിരിക്കാനാണ് സാധ്യത.

അതേസമയം ടോൾ ജീവനക്കാരുടെ ഇത്തരത്തിലുള്ള വേട്ടയാടൽ തീർച്ചയായും നിയമപരമല്ല എന്നുറപ്പാണ്. വാഗൺ ആർ ഡ്രൈവറും ടോൾ ജീവനക്കാരും വളരെ അശ്രദ്ധമായാണ് റോഡിലൂടെ വാഹനമോടിച്ചത്. ഹൈവേയിലെ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു ഇവരുടെ വണ്ടിയോട്ടം. മിക്കവാറും, ഈ സാഹചര്യത്തിൽ ട്രാഫിക് പോലീസ് ഇരു വാഹനങ്ങള്‍ക്കും കനത്ത പിഴ ചുമത്താനാണ് സാധ്യത. നിലവിൽ, ഈ വ്യക്തികൾക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. മിക്കവാറും, അവരുടെ അശ്രദ്ധമായ ഡ്രൈവിംഗിന് അറസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.
 
PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ