കഴിഞ്ഞമാസം ഇന്ത്യയിൽ അവതരിപ്പിച്ച മികച്ച ചില കാറുകൾ

Published : Jul 12, 2022, 08:30 AM IST
കഴിഞ്ഞമാസം ഇന്ത്യയിൽ അവതരിപ്പിച്ച മികച്ച ചില കാറുകൾ

Synopsis

 ഇതാ 2022 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ചില കിടിലന്‍ വാഹന ലോഞ്ചുകളെ പരിചയപ്പെടാം

നിരവധി വാഹന ലോഞ്ചുകള്‍ നടന്ന മാസമാണ് കടന്നുപോയിരിക്കുന്നത്. ഇതാ 2022 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ചില കിടിലന്‍ വാഹന ലോഞ്ചുകളെ പരിചയപ്പെടാം.

കോയമ്പത്തൂര്‍ റോഡിലെ ക്യാമറയില്‍ കുടുങ്ങി ഇന്നോവയുടെ ചേട്ടന്‍, വിലയില്‍ ഞെട്ടി വാഹനലോകം!

ഫോക്‌സ്‌വാഗൺ വിർട്ടസ്
ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‍വാഗണില്‍ നിന്നുള്ള രണ്ടാമത്തെ ഓഫറാണ് ഫോക്‌സ്‌വാഗൺ വിർറ്റസ്. ഈ മിഡ്-സൈസ് സെഡാൻ ആറ് എക്സ്റ്റീരിയർ ഷേഡുകളിലായി നാല് വേരിയന്റുകളിൽ ലഭ്യമാണ്. എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്നു. രണ്ട് പവർട്രെയിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉണ്ടായിരിക്കാം. 

ജനപ്രീതിയില്‍ വമ്പന്‍ വളര്‍ച്ചയുമായി ഇന്നോവ മുതലാളി!

മഹീന്ദ്ര സ്കോർപ്പിയോ-എൻ
ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ട്, സ്‌കോർപിയോ-എൻ കഴിഞ്ഞ മാസം 11.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്‌സ് ഷോറൂം) പുറത്തിറക്കി. Z2, Z4, Z6, Z8, Z8L എന്നീ വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ-എൻ ലഭ്യമാണ് . എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവുകൾ നടന്നുകൊണ്ടിരിക്കുകയാണ്, ഔദ്യോഗിക ബുക്കിംഗ് ജൂലൈ 30 മുതൽ ആരംഭിക്കും. ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില ജൂലൈ 21 ന് പ്രഖ്യാപിക്കും. 

ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

ഹ്യുണ്ടായ് വെന്യു
ഹ്യുണ്ടായ് വെന്യുവിന് അതിന്റെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. ഇത് 7.53 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. 2022-ലെ അപ്‌ഡേറ്റിനൊപ്പം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പവർഡ് ഡ്രൈവർ സീറ്റ്, റിയർ റിക്‌ലൈനിംഗ് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിങ്ങനെയുള്ള പുതിയ സവിശേഷതകൾ വെന്യുവിന് ലഭിക്കുന്നു. E, S, S+, SX, SX(O) വേരിയന്റുകളിൽ ഹ്യുണ്ടായ് വെന്യു ലഭിക്കും.

ബിഎംഡബ്ല്യു എം340ഐ 50 ഇയേഴ്‍സ്എം എഡിഷൻ 
ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ പെർഫോമൻസ് സെഡാൻ, എം340ഐക്ക് 50 ജഹ്രെ എം എഡിഷന്റെ രൂപത്തിൽ ഒരു പ്രത്യേക പതിപ്പ് ലഭിച്ചു. 68.90 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രൈസ് ടാഗിൽ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, 19 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകൾ, എം-സ്പെസിഫിക് സെൻസാടെക്/അൽകന്റാര അപ്ഹോൾസ്റ്ററി എന്നിവയാൽ ജഹ്രെ അലങ്കരിച്ചിരിക്കുന്നു. 

പുതിയ വണ്ടിയുടെ പേരിലും ആ രണ്ടക്ഷരങ്ങള്‍ ആവര്‍ത്തിച്ച് ഇന്നോവ മുതലാളി, ലക്ഷ്യം ഇതാണെന്ന് സൂചന!

മാരുതി സുസുക്കി ബ്രെസ
കഴിഞ്ഞ മാസം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച രണ്ടാമത്തെ കോംപാക്റ്റ് എസ്‌യുവി മാരുതി സുസുക്കി ബ്രെസ്സയാണ്. LXi, VXi, ZXi, ZXi പ്ലസ് വകഭേദങ്ങളിൽ ലഭ്യമാണ്. ബ്രെസ്സയ്ക്ക് ഇപ്പോൾ 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ തുടങ്ങിയ പുതിയ സവിശേഷതകൾ ലഭിക്കുന്നു. പുതിയ ബ്രെസ്സയുടെ വില 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ്. 

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ