
XUV700, ഥാര്‍ എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോർപ്പിയോ എൻ. 11.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ പുതിയ സ്കോർപിയോ N-ന് അഞ്ച് വേരിയന്റുകൾ ലഭിക്കുന്നു - Z2, Z4, Z6, Z8, Z8L എന്നിവ. ഇവിടെ L എന്നത് ലക്ഷ്വറി പായ്ക്കിനെ സൂചിപ്പിക്കുന്നു.
ബുക്കിംഗ് ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1,00,000 പുതിയ സ്കോർപിയോ-എൻ ബുക്കിംഗ് രേഖപ്പെടുത്തിയിരുന്നു. എക്‌സ് ഷോറൂം മൂല്യത്തിൽ കണക്കാക്കിയാല്‍ ഏകദേശം 18,000 കോടിയുടെ ഓർഡർ മൂല്യമായി ഇത് മാറുന്നു.
മഹീന്ദ്ര സ്കോർപിയോ N Z8 പെട്രോൾ എക്സ് ഷോറൂം 16.99 ലക്ഷം, രൂപയ്ക്ക് ലഭ്യമാണ്. ഈ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നു. ഈ മോഡലിന്റെ ഡീസൽ എതിരാളിയുടെ വില ആരംഭിക്കുന്നത് 17.49 ലക്ഷം മുതലാണ്. നാപ്പോളി ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, ഗ്രാൻഡ് കാന്യോൺ, റെഡ് റേജ്, ഡാസ്‌ലിംഗ് സിൽവർ, റോയൽ ഗോൾഡ്, എവറസ്റ്റ് വൈറ്റ് എന്നിങ്ങനെ 7 നിറങ്ങളിൽ ഇത് ലഭ്യമാണ്.
പുഷ്-ബട്ടൺ സ്റ്റാർട്ട്, പാസീവ് കീലെസ് എൻട്രി, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര സ്കോർപിയോ N-ന് നൽകിയിരിക്കുന്നത്. ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ലെതറെറ്റ് ഇന്റീരിയറുകൾ, 4WD ടെറൈൻ മാനേജ്‌മെന്റ് സിസ്റ്റം, മാനുവൽ വേരിയന്റിൽ 17 ഇഞ്ച് സ്റ്റീൽ വീലുകൾ, ഓട്ടോമാറ്റിക് വേരിയന്റിൽ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഉണ്ട്.
മഹീന്ദ്രയങ്ങനെ കൊതിപ്പിച്ച് കടന്നുകളയില്ല; ഇതാ പുത്തന്‍ സ്കോര്‍പിയോയുടെ സുപ്രധാന പ്രഖ്യാപനം
അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ പ്രാരംഭ വിലകൾ ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് മാത്രമേ സാധുതയുള്ളതായി നിലനിൽക്കൂ എന്നത് ശ്രദ്ധേയമാണ്. അതിനുശേഷം ഡെലിവറി സമയത്ത് നിലവിലുള്ള വർദ്ധിപ്പിച്ച വിലകൾ കമ്പനി ഈടാക്കും. 11.99 ലക്ഷം മുതൽ 23.90 ലക്ഷം രൂപ വരെയാണ് പുതിയ 2022 മഹീന്ദ്ര സ്കോർപിയോ-എൻ- ന്റെ പ്രാരംഭ എക്സ്-ഷോറൂം ലോഞ്ച് വില.
ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ മഹീന്ദ്ര ഉപഭോക്താക്കൾക്ക് വേരിയന്റും ബുക്കിംഗ് ചെയ്ത നിറവും ഉൾപ്പെടെ ബുക്കിംഗ് വിശദാംശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര സ്കോർപിയോ-എൻ- ന്റെ ഡെലിവറി സെപ്റ്റംബർ 26-ന് ആരംഭിക്കും. കമ്പനിയുടെ അഭിപ്രായത്തിൽ, സ്കോർപിയോ-എൻ-ന്റെ 20,000ല്‍ അധികം യൂണിറ്റുകൾ 2022 ഡിസംബർ വരെ വിതരണം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. 2022 ഓഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ സ്‌കോർപിയോ-എൻ ഡെലിവറി തീയതി ഉപഭോക്താക്കളെ അറിയിക്കുമെന്ന് കമ്പനി പറയുന്നു.
കൊതിപ്പിച്ച് കൊതിപ്പിച്ച് മഹീന്ദ്ര, പുത്തന്‍ സ്‍കോര്‍പിയോയുടെ ഈ വകഭേദങ്ങള്‍ക്കും മോഹവില!
അതേസമയം വലിയ തിരക്ക് പേയ്‌മെന്റ് ഗേറ്റ്‌വേയിൽ സാങ്കേതിക തകരാർ ഉണ്ടാക്കുകയും പ്രശ്‌നം പരിഹരിച്ചതായി കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. ബുക്കിംഗ് വെബ്‌സൈറ്റ് ഓർഡറുകളുടെ വലിയ തിരക്ക് നന്നായി കൈകാര്യം ചെയ്‍തതായും പക്ഷേ പേയ്‌മെന്റ് ഗേറ്റ്‌വേ ദാതാവിൽ ഒരു ചെറിയ തകരാർ ഉണ്ടായിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പേയ്‌മെന്റിന് മുമ്പുള്ള അവരുടെ ടൈം സ്റ്റാമ്പ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ഓരോ ഉപഭോക്താവിനും ഓർഡർ ക്രമത്തിൽ അവരുടെ ശരിയായ സ്ഥാനം ഉണ്ടായിരിക്കും എന്നും മഹീന്ദ്ര വ്യക്തമാക്കി.