പുതിയ CH-R GR സ്പോർട്ട് അവതരിപ്പിച്ച് ടൊയോട്ട

By Web TeamFirst Published Nov 12, 2020, 4:36 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുക്കിയ CH-R GR സ്പോർട്ടിനെ ഔദ്യോഗികമായി അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുക്കിയ CH-R GR സ്പോർട്ടിനെ ഔദ്യോഗികമായി അവതരിപ്പിച്ചു. യൂറോപ്യൻ വിപണികൾക്കായി ആണ് നിലവിൽ പുറത്തിറക്കിയതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പരിഷ്കരണങ്ങളോടെ ആയിരിക്കും വാഹനം എത്തുക. ടൊയോട്ട ജപ്പാനിൽ ആദ്യമായി പുറത്തിറക്കിയ സ്‌പോർട്‌സ് പതിപ്പുള്ള ഒരു ക്രോസ്ഓവറാണ് CH-R. 

ആഷ് ഗ്രേ ഹ്യൂ GR സ്പോർട്ടിനായി പ്രത്യേകമായി നൽകുന്നു. വാഹനത്തിന്റെ ഹെഡ് ലൈറ്റ് യൂണിറ്റുകൾ, ഫോഗ് ലൈറ്റ് ഹൗസിംഗ്, ഫ്രണ്ട് ഗ്രില്ല് എന്നിവയിൽ കറുത്ത ആക്സന്റുകൾ ഉപയോഗിക്കുന്നു. സ്റ്റാൻഡേർഡ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, അതോടൊപ്പം ഇലക്ട്രിക് മിററുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും ഒരുക്കുന്നു. അധിക ചിലവിൽ ടൊയോട്ട ഒമ്പത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റവും നൽകുന്നു.

മെച്ചപ്പെട്ട ബോഡി റോൾ, പിച്ച് കൺട്രോൾ എന്നിവ ഇപ്പോൾ GR സ്പോർട്ട് വാഗ്ദാനം ചെയ്യുന്നു. പുതിയ ടയറുകൾ, ഷോക്ക് അബ്സോർബറുകൾ, മികച്ചതും വേഗത്തിലുള്ളതുമായ പ്രതികരണങ്ങൾക്കായി ട്യൂൺ ചെയ്ത സ്റ്റിയറിംഗ് സിസ്റ്റം എന്നിവയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 19 ഇഞ്ച് വീലുകളിൽ ഇരട്ട-ടോൺ കളർ തീം ലഭിക്കുന്നു. ഈ വാഹനം ഇന്ത്യയിലേക്ക് എത്തുമോ എന്ന് വ്യക്തമാക്കുന്നില്ല.

click me!