
ബംഗളൂരു: "എവർ-ബെറ്റർ കാറുകൾ" നിർമ്മിക്കുന്നതിനുള്ള ടൊയോട്ടയുടെ (Toyota) പ്രഖ്യാപിത നയത്തിന് അനുസൃതമായി, ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം ) (TKM) അതിന്റെ ഏറ്റവും വിജയകരമായ എസ് യു വിയായ ലെജൻഡറിന്റെ (Legender) പുതിയ 4X4 വേരിയന്റ് പുറത്തിറക്കി.
പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പം 2021 ജനുവരിയിൽ 4X2 ഡീസൽ വേരിയന്റിലാണ് ലെജൻഡർ ആദ്യമായി അവതരിപ്പിച്ചത്. ലെജൻഡർ 2.8 ലി 4 ഡബ്‌ള്യു ഡി (ഡീസൽ) 42,33,000 രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ ലെജൻഡർ 4X4 വേരിയന്റ് ബുക്കിങ്ങുകൾ ആരംഭിച്ചതായും ഓൺലൈൻ ആയോ ഏറ്റവും അടുത്തുള്ള അംഗീകൃത ടൊയോട്ട ഡീലറെയോ സമീപിക്കാവുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മികച്ച പെർഫോമൻസ് ഇഷ്ടപ്പെടുന്നവരുടെയും ആഡംബര എസ് യു വി തേടുന്നവരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലെജൻഡർ "പവർ ഇൻ സ്റ്റൈൽ" ആയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നത്. കോണുകളിൽ പൊതിഞ്ഞ കാറ്റമരൻ ഘടകങ്ങൾ ശക്തമായ ലംബമായ പ്രാധാന്യം സൃഷ്ടിക്കുകയും വിശാലമായ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളിൽ സ്പ്ളിറ്റ് ക്വാഡ് എൽ ഇ ഡി കളും വാട്ടർഫാൾ എൽ.ഇ.ഡി ലൈൻ ഗൈഡ് സിഗ്നേച്ചറും ഉൾക്കൊള്ളുന്നു. എസ് യു വിയുടെ മൂർച്ചയേറിയ മൂക്ക് ഭാഗം കരുത്തുറ്റ മുന്നേറ്റത്തിന് സഹായകരമാകുന്നതിനൊപ്പം സ്ലീക് ആൻഡ് കൂൾ തീം, എക്സ്സ്റ്റീരിയർ സവിശേഷതകളായ കാറ്റമരൻ സ്റ്റൈൽ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഷാർപ്, പിയാനോ ബ്ലാക്ക് ആക്സന്റുകളോടെയുള്ള സ്ലീക്ക് ഫ്രണ്ട് ഗ്രിൽ , സീക്വൻറ്റൽ ടേൺ ഇൻഡിക്കേറ്ററുകൾ, 18 ഇഞ്ച് മൾട്ടി ലെയർ മെഷീൻ കട്ട് ഫിനിഷ്ഡ് അലോയ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
വാഹനത്തിന്റെ ഉൾവശം ഡ്യൂവൽ ടോൺ (ബ്ളാക്ക്, മെറൂൺ) ഇന്റീരിയർ തീമാണ്. സ്റ്റിയറിംഗ് വീൽ, കൺസോൾ ബോക്സ് എന്നിവയ്ക്ക് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഇന്റീരിയർ ആമ്പിയൻറ് ഇല്ല്യൂമിനേഷൻ (ഐ/പി, ഫ്രണ്ട് ഡോർ ട്രിം, ഫ്രണ്ട് ഫൂട് വെൽ ഏരിയ) റിയർ യു എസ് ബി പോർട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലെജൻഡറിൽ ഹൈ എൻഡ് സവിഷേതകളായ പവർ ബാക് ഡോറിനായി കിക്ക് സെൻസർ, വയർലെസ് സ്മാർട്ട് ഫോൺ ചാർജർ എന്നിവയുമുണ്ട്. ലെജൻഡർ 4X2, 4X4 എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾ ബ്ലാക്ക് റൂഫ് ഉള്ള പേൾ വൈറ്റ് നിറത്തിൽ മാത്രമേ ലഭ്യമാകൂ
ടൊയോട്ട കിർലോസ്‌ക്കർ മോട്ടോറിൽ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ കണ്ടറിഞ്ഞും മാറുന്ന വിപണിയിലെ ആവശ്യകത തിരിച്ചറിഞ്ഞുമുള്ള നൂതനമായ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് അസോസിയേറ്റ് ജനറൽ മാനേജർ വി. വൈസ്‌ലിൻ സിഗമണി പറഞ്ഞു. കൂടുതൽ മികച്ച പെർഫോമൻസുള്ള 4X4 വേരിയന്റിനായുള്ള ഉപഭോക്താക്കളുടെ നിരന്തരമായ ആഗ്രഹത്തിന്റെ സഫലീകരണമാണ് പുതിയ ലെജൻഡർ 4X4 വേരിയന്റ്. ടൊയോട്ട വാഹനങ്ങളിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിലും താത്പര്യത്തിലും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.