ഫുൾ-സൈസ് എസ്‌യുവി വിൽപ്പന; വീണ്ടും ഒന്നാമനായി ടൊയോട്ട ഫോർച്യൂണർ

Published : Jul 14, 2025, 07:54 AM IST
Toyota Fortuner 2025

Synopsis

2025 ജൂണിൽ ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ ഒന്നാം സ്ഥാനം നിലനിർത്തി. 

ന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. എങ്കിലും, ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള വാഹന സെഗ്‌മെന്റുകളിൽ ഒന്നാണിത്. റോഡ് സാന്നിധ്യം, ശക്തമായ എഞ്ചിനുകൾ, സുഖകരമായ യാത്രാനുഭവം, സവിശേഷതകൾ നിറഞ്ഞ ക്യാബിൻ എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ പലപ്പോഴും ഈ ഫുൾ-സൈസ് എസ്‌യുവികളെയാണ് ഇഷ്ടപ്പെടുന്നത്.

ഈ വിഭാഗത്തിലെ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടൊയോട്ട ഫോർച്യൂണർ എപ്പോഴും ആധിപത്യം പുലർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, അതായത് 2025 ജൂണിൽ, ടൊയോട്ട ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവി സെഗ്‌മെന്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഈ കാലയളവിൽ ടൊയോട്ട ഫോർച്യൂണർ ആകെ 2,743 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. ഇതനുസരിച്ച് മൂന്ന് ശതമാനമായിരുന്നു ടൊയോട്ട ഫോർച്യൂണറിന്‍റെ വാർഷിക വളർച്ച. കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ജൂണിൽ, ഈ കണക്ക് 2,675 യൂണിറ്റായിരുന്നു.

ഈ വിൽപ്പന പട്ടികയിൽ സ്കോഡ കൊഡിയാക്ക് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ സ്കോഡ കൊഡിയാക്ക് 130 യൂണിറ്റ് എസ്‌യുവികൾ മാത്രമാണ് വിറ്റത്. കഴിഞ്ഞ മാസം കൊഡിയാക്കിന്റെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ അഞ്ച് ശതമാനം ഇടിവ് ഉണ്ടായി. ഒരു വർഷം മുമ്പ്, അതായത് 2024 ജൂണിൽ, ഈ കണക്ക് 137 യൂണിറ്റായിരുന്നു. ജീപ്പ് മെറിഡിയൻ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ജീപ്പ് മെറിഡിയൻ കഴിഞ്ഞ മാസം ആകെ 107 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. 65 ശതമാനം വാർഷിക വളർച്ച ജീപ്പ് മെറിഡയൻ സ്വന്തമാക്കി.

അതേസമയം ഈ വിൽപ്പന പട്ടികയിൽ എംജി ഗ്ലോസ്റ്റർ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസം എംജി ഗ്ലോസ്റ്ററിന് 34 ഉപഭോക്താക്കളെ മാത്രമേ ലഭിച്ചുള്ളൂ. ഈ കാലയളവിൽ എംജി ഗ്ലോസ്റ്ററിന്റെ വിൽപ്പന 74 ശതമാനം കുറഞ്ഞു. 2024 ജൂണിൽ, എംജി ഗ്ലോസ്റ്ററിന് ആകെ 132 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഈ വിൽപ്പന പട്ടികയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസം ഫോക്‌സ്‌വാഗൺ ടിഗ്വാന് അഞ്ച് ഉപഭോക്താക്കളെ മാത്രമേ ലഭിച്ചുള്ളൂ. ഈ കാലയളവിൽ, ഫോക്‌സ്‌വാഗൺ ടിഗ്വാന്റെ വിൽപ്പനയിൽ 94 ശതമാനം വാർഷിക ഇടിവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ടൊയോട്ട ഫോർച്യൂണറിനെക്കുറിച്ച് പറയുകയാണെങ്കിൽ ജൂണിൽ 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടെ ഫോർച്യൂണർ നിയോ ഡ്രൈവ് ടൊയോട്ട അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുടെ ബ്രാൻഡ് മൂല്യത്തോടൊപ്പം തെളിയിക്കപ്പെട്ട വിശ്വാസ്യതയും ഫോർച്യൂണർ എസ്‌യുവിയുടെ സ്ഥിരതയുള്ള വിൽപ്പനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം