അപകടസാധ്യത, ഇത്രയും മോഡലുകള്‍ തിരിച്ചുവിളിച്ച് ഇന്നോവ മുതലാളി, ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്!

Published : Jan 24, 2023, 11:12 PM IST
അപകടസാധ്യത, ഇത്രയും മോഡലുകള്‍ തിരിച്ചുവിളിച്ച് ഇന്നോവ മുതലാളി, ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്!

Synopsis

തകരാർ പരിഹരിക്കുന്നതിന് മുമ്പ് ഈ കാറുകളുടെ ഉടമകൾ ജാഗ്രത പാലിക്കാനും ഉപയോഗം കുറയ്ക്കാനും കാർ നിർമ്മാതാവ് നിർദ്ദേശിച്ചിട്ടുണ്ട്.

ചില സാങ്കേതിക തകരാറുകള്‍ മൂലം ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിൽ വിവിധ മോഡലുകളുടെ ഏകദേശം 1,400 യൂണിറ്റുകൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. തിരിച്ചുവിളിച്ച യൂണിറ്റുകളിൽ ഗ്ലാൻസ ഹാച്ച്ബാക്ക്, അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി എന്നിവ ഉൾപ്പെടുന്നു. ഈ മോഡലുകളുടെ എയർബാഗ് കൺട്രോളറിൽ തകരാറുകളുണ്ടെന്ന് മിന്‍റിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോഡലുകൾ കഴിഞ്ഞ വർഷം ഡിസംബർ 8 നും ഈ ജനുവരി 12 നും ഇടയിലാണ് നിർമ്മിച്ചത്. തകരാർ പരിഹരിക്കുന്നതിന് മുമ്പ് ഈ കാറുകളുടെ ഉടമകൾ ജാഗ്രത പാലിക്കാനും ഉപയോഗം കുറയ്ക്കാനും കാർ നിർമ്മാതാവ് നിർദ്ദേശിച്ചിട്ടുണ്ട്.

എയർബാഗ് കൺട്രോളറിലെ തകരാർ ഉടൻ പരിഹരിക്കുമെന്ന് ടൊയോട്ട മോട്ടോർ ഉറപ്പുനൽകി. ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡറിലും തകരാറുള്ള എയർബാഗ് കൺട്രോളർ മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. ഈ യൂണിറ്റുകളുടെ ഉടമകൾക്ക് അതത് ഡീലർഷിപ്പുകളുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടെ ഉടമയ്ക്ക് തികച്ചും സൌജന്യമായി തകരാറുകൾ പരിഹരിച്ച് നല്‍കും. 

അപകടസാധ്യത, ഈ ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി, ഓടിക്കരുതെന്നും മുന്നറിയിപ്പ്!

സമാനമായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മാരുതി സുസുക്കി നിരവധി മോഡലുകൾ തിരിച്ചുവിളിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ടൊയോട്ട മോട്ടോറിൽ നിന്നുള്ള ഈ തിരിച്ചുവിളി. ടൊയോട്ട ഗ്ലാൻസയുടെയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെയും സാങ്കേതിക സഹോദരങ്ങളായ ബലേനോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകള്‍ ഉൾപ്പെടുന്ന 17,362 യൂണിറ്റുകൾ മാരുതി സുസുക്കി അടുത്തിടെ തിരിച്ചുവിളിച്ചിരുന്നു. ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ എന്നിവയാണ് തിരിച്ചുവിളിച്ച മറ്റ് മാരുതി മോഡലുകൾ. ഈ മാരുതി മോഡലുകളുടെ എല്ലാ യൂണിറ്റുകളും കഴിഞ്ഞ വർഷം ഡിസംബർ 8 നും ജനുവരി 12 നും ഇടയിൽ നിർമ്മിച്ചവയാണ്.

പുതുതലമുറ ബലേനോയും ഗ്ലാൻസയും കഴിഞ്ഞ വർഷം അതത് കാർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. രണ്ട് മോഡലുകളും ഐസിഇ, സിഎൻജി പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം ടൊയോട്ട മോട്ടോറിന്റെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡലായിരുന്നു ഗ്ലാൻസ.

നിങ്ങള്‍ മാരുതിയുടെ ഈ കാറിന്‍റെ ഉടമയാണോ? എങ്കില്‍ ചെറിയൊരു തകരാറുണ്ടെന്ന് കമ്പനി!

ഇന്ത്യയിൽ പുറത്തിറക്കിയ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ടൊയോട്ടയുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായിരുന്നു അർബൻ ക്രൂയിസർ ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിലാണ് രണ്ട് എസ്‌യുവികളും ഇന്ത്യൻ നിരത്തുകളില്‍ എത്തിയത്. ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യൂണ്ടായ്, കിയ എന്നിവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ക്രെറ്റ, സെൽറ്റോസ് എന്നിവയെ നേരിടാനാണ് ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവികൾ  ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ