ഗ്ലാന്‍സയുടെ പുതിയ പതിപ്പുമായി ടൊയോട്ട

Web Desk   | Asianet News
Published : Oct 26, 2021, 04:08 PM ISTUpdated : Oct 26, 2021, 04:10 PM IST
ഗ്ലാന്‍സയുടെ പുതിയ പതിപ്പുമായി ടൊയോട്ട

Synopsis

ഇപ്പോഴിതാ 2022 -ന്റെ തുടക്കത്തിൽ ഗ്ലാൻസയ്ക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതിയുടെ (Maruti) ജനപ്രിയ മോഡല്‍ ബലേനോയുടെ (Baleno) ടൊയോട്ട (Toyota) വേര്‍ഷനാണ് ഗ്ലാന്‍സ (Glanza). 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിർലോസ്‍കർ മോട്ടോറി (ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറുകളില്‍ ഒന്നാണ് നിലവില്‍ ഗ്ലാൻസ (Glanza). ഇപ്പോഴിതാ 2022 -ന്റെ തുടക്കത്തിൽ ഗ്ലാൻസയ്ക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് കുറച്ച് കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്, അതേസമയം ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും ചില മാറ്റങ്ങള്‍ പുതുക്കിയ മോഡലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുൻവശത്ത് ചെറിയ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.

നിലവില്‍  G, V എന്നീ രണ്ട് ട്രിമ്മുകളിലാണ് ഗ്ലാന്‍സ് എത്തുന്നത്.  1.2 ലിറ്റർ K12B, 1.2 ലിറ്റർ K12 ഡ്യുവൽ ജെറ്റ് എന്നിവയിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നത് തുടരും. ആദ്യത്തേത് 83 bhp പവർ 113 Nm torque ഉം, രണ്ടാമത്തേത് 90 bhp 113 Nm torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്. ട്രാൻസ്മിഷൻ ചോയിസുകളിൽ ഒരേ അഞ്ച് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും. ഗ്ലാൻസ K12B പെട്രോൾ മാനുവൽ ലിറ്ററിന് 21.01 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സങ്കര ഇന്ധന വിഭാഗത്തിലടക്കമുള്ള വാഹനങ്ങൾ പങ്കിടാൻ 2018 മാർച്ചിലാണു സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ടൊയോട്ട സ്വീകരിച്ച ആദ്യ മോഡലായിരുന്നു ഗ്ലാൻസ എന്ന പേരിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്. തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?