Toyota : ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം നിർത്തി ടൊയോട്ട

Published : Dec 10, 2021, 07:31 PM IST
Toyota : ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം നിർത്തി ടൊയോട്ട

Synopsis

ഫാക്ടറികളിലെ ഉത്പാദനം ബുധനാഴ്ച നിർത്തിവച്ചു. അടച്ചിടല്‍ ഏകദേശം മൂന്ന് ദിവസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വക്താവ് 

ടോക്കിയോ: ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം ടൊയോട്ട മോട്ടോർ കോർപ്പറേഷൻ താല്‍ക്കാലികമായി നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി വ്യക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  വിതരണക്ഷാമം മൂലമാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ആദ്യം ആസൂത്രണം ചെയ്‍തിരുന്നതുപോലെ ടൊയോട്ടയ്ക്ക് ഡിസംബറിൽ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ കഴിയില്ല എന്നാണ് നിർത്തലാക്കൽ അർത്ഥമാക്കുന്നത്. വിതരണക്ഷാമം ഉൽപാദനത്തെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഡിസംബറിൽ ഏഴ് മാസത്തിനുള്ളിൽ ആദ്യമായി സാധാരണ ഉൽപാദനത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാഹന നിർമ്മാതാവ് മുമ്പ് പറഞ്ഞിരുന്നു.

ഫാക്ടറികളിലെ ഉത്പാദനം ബുധനാഴ്ച നിർത്തിവച്ചു. അടച്ചിടല്‍ ഏകദേശം മൂന്ന് ദിവസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ജപ്പാനിലെ വിതരണ ശൃംഖലയിലെ തടസ്സവും COVID കാരണം വിയറ്റ്നാമിലെ തൊഴിലാളികളുടെ അഭാവവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ടൊയോട്ട അധികൃതര്‍ കൂട്ടിച്ചേർത്തു.

നിർത്തലാക്കിയതോടെ 3,500 വാഹനങ്ങളുടെ ഉൽപ്പാദനം കുറയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, എന്നാൽ മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടും 9 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യം നിലനിർത്തുമെന്ന് വക്താവ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ