Hilux : ഹിലക്‌സ് ആക്‌സസറീസ് ലിസ്റ്റ് വെളിപ്പെടുത്തി ടൊയോട്ട

By Web TeamFirst Published Jan 28, 2022, 3:14 PM IST
Highlights

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ടൊയോട്ട ഹിലക്സിന്റെ ആക്സസറികളുടെ ലിസ്റ്റ് വെളിപ്പെടുത്തിയതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരെ കുറിച്ച് കൂടുതലറിയാം

ജാപ്പനീസ് (Japanese) വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇന്ത്യയിൽ ഹിലക്സ് പിക്ക്-അപ്പ് ട്രക്കിനെ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ മാർച്ചില്‍ ആണ് വാഹനത്തിന്‍റെ വില പ്രഖ്യാപനം. വാഹനത്തിന്റെ ഡെലിവറി 2022 ഏപ്രിലിൽ ആരംഭിക്കും. ലോഞ്ച് സമയത്ത്, സ്റ്റാൻഡേർഡ്, ഹൈ വേരിയന്റുകളിൽ വാഹനം ലഭ്യമാകും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ടൊയോട്ട ഹിലക്സിന്റെ ആക്സസറികളുടെ ലിസ്റ്റ് വെളിപ്പെടുത്തിയതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരെ കുറിച്ച് കൂടുതലറിയാം

  • ടെന്‍റ് വിത്ത് കനോപ്പി 
  • സ്റ്റൈലിഷ് റോൾ ബാറും ഓവർ ഫെൻഡറും
  • ടെയിൽഗേറ്റ് അസിസ്റ്റ്
  • വയർലെസ് ചാർജർ
  • ടിപിഎംഎസും എയർ കംപ്രസ്സറും
  • ഫ്രണ്ട് അണ്ടർ റൺ
  • ടൺനോ കവർ

വരാനിരിക്കുന്ന ടൊയോട്ട ഹിലക്‌സ് പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ ഹിലക്സ് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും കമ്പനിയുടെ മറ്റ് സെവന്‍ സീറ്റർ സഹോദരങ്ങളുമായി പങ്കിടുന്നു. 204 bhp പരമാവധി കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള എഞ്ചിൻ 500 എൻഎം ടോർക്ക് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയ്‍ക്കായി ഹിലക്‌സ് വെളിപ്പെടുത്തി ടൊയോട്ട; വില പ്രഖ്യാപനം മാര്‍ച്ചില്‍

ഏഴ് എസ്ആർഎസ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ആന്റി-തെഫ്റ്റ് അലാറം, ഐഎസ്ഒഫിക്സ്, എമർജൻസി ബ്രേക്കിംഗ് സിഗ്നൽ, പ്രീ-ടെൻഷനറുകളും ഫോഴ്സ് ലിമിറ്ററും ഉള്ള മുൻ നിര സീറ്റ്ബെൽറ്റുകൾ, ഇംപാക്ട്-ആബ്സോർബിംഗ് ഘടന എന്നിവ സുരക്ഷാ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു. കൂടാതെ, ഹൈലക്‌സ് ഇലക്‌ട്രോക്രോമിക് ഐആർവിഎം, പാർക്ക് അസിസ്റ്റ് എന്നിവയും ബാക്ക് മോണിറ്ററും എംഐഡി സൂചനയുള്ള ഫ്രണ്ട് ആൻഡ് റിയർ സെൻസറുകളും വാഗ്ദാനം ചെയ്യുന്നു.

വില 25 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ, ഇതാ വരാനിരിക്കുന്ന ചില വണ്ടികൾ

ടൊയോട്ട ഹിലക്‌സ് 4×2, 4×4 എന്നീ രണ്ട് സംവിധാനങ്ങളിലും ലഭിക്കും. 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റം ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിനൊപ്പം വരും. ആസിയാൻ എൻസിഎപിയുടെ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗോടെയാണ് പുതിയ ഹിലക്‌സ് എത്തുന്നത്. ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ പ്രാദേശികമായി പിക്കപ്പ് നിർമ്മിക്കും. ഇത് 700 എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.

ഹിലക്‌സ് ലോ ആന്‍റ് ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരും. സൂപ്പർ വൈറ്റ്, ഗ്രേ കളർ ഓപ്ഷനുകളിൽ ആദ്യത്തേത് വാഗ്ദാനം ചെയ്യും. ഹൈ വേരിയന്റുകൾ ഗ്രേ, സിൽവർ, പേൾ വൈറ്റ്, ഇമോഷണൽ റെഡ് എന്നിങ്ങനെ നാല് പെയിന്റ് സ്‍കീമുകളില്‍ എത്തും. പുതിയ ടൊയോട്ട ഹിലക്‌സിന് 5,3255 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവുമുണ്ട്, കൂടാതെ 3,085 എംഎം വീൽബേസുമുണ്ട്. ഇത് 216 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട ഹിലക്സ് ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി

ടൊയോട്ട ഹിലക്‌സ് 2022 മാർച്ചിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. മാത്രമല്ല, ഈ വർഷം മാർച്ച് മുതൽ ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിവരയിടുന്ന IMV-2 (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

click me!