അത്ഭുതം!ഒരുവർഷം മുമ്പുവിറ്റത് ഒരെണ്ണം, ഇപ്പോൾ വാങ്ങാൻ കൂട്ടിയടി! 28,800 ശതമാനം വളർച്ചയിൽ തലകറങ്ങി ടൊയോട്ട!

Published : Mar 13, 2024, 03:58 PM IST
അത്ഭുതം!ഒരുവർഷം മുമ്പുവിറ്റത് ഒരെണ്ണം, ഇപ്പോൾ വാങ്ങാൻ കൂട്ടിയടി! 28,800 ശതമാനം വളർച്ചയിൽ തലകറങ്ങി ടൊയോട്ട!

Synopsis

ഒരു വർഷം മുമ്പ്, 2023 ഫെബ്രുവരിയിൽ, ഒരു യൂണിറ്റ് മാത്രമാണ് വിറ്റത്. എന്നാൽ, പുതിയ പരിഷ്‌കരിച്ച മോഡലിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതിൻ്റെ വിൽപ്പന റിപ്പോർട്ട് വിശദമായി നോക്കാം.

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട 2024 ഫെബ്രുവരിയിലെ വിൽപ്പന റിപ്പോർട്ട് പങ്കിട്ടു. വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, 2024 ഫെബ്രുവരിയിൽ ടൊയോട്ട വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഏവരെയും അത്ഭുതപ്പെടുത്തുകയും ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്ത മോഡൽ ഹിലക്സ് പിക്കപ്പാണ്. ഈ മോഡൽ വാർഷിക വിൽപ്പനയിൽ 28800 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു വർഷം മുമ്പ്, 2023 ഫെബ്രുവരിയിൽ, ഒരു യൂണിറ്റ് മാത്രമാണ് വിറ്റത്. എന്നാൽ, പുതിയ പരിഷ്‌കരിച്ച മോഡലിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതിൻ്റെ വിൽപ്പന റിപ്പോർട്ട് വിശദമായി നോക്കാം.

മാസം    വിറ്റുവരവ് നമ്പർ
2023 സെപ്റ്റംബർ     143
2023 ഒക്ടോബർ     181
2023 നവംബർ     214
2023 ഡിസംബർ     322
2024 ജനുവരി    289
2024 ഫെബ്രുവരി     245

മുകളിലെ ചാർട്ട് നോക്കുമ്പോൾ, കഴിഞ്ഞ 6 മാസമായി ഹിലക്സ് പിക്കപ്പ് വിൽപ്പന വളരെ മികച്ചതാണെന്ന് തോന്നുന്നു. 2024 ഫെബ്രുവരിയിൽ 245 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹിലക്‌സ് നേടിയത്.  2022-ന്റെ തുടക്കത്തിലെ ലോഞ്ച് മുതല്‍ വന്‍ ഉപഭോക്തൃ പ്രതികരണം ലഭിച്ച ഹൈലക്‌സിന്റെ സ്‌റ്റൈലിങ്ങും ഡ്രൈവിങ് സൗകര്യവും വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഉയര്‍ന്ന ആവശ്യകതയും വിതരണത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങളും കാരണം ഹൈലക്‌സിന്റെ ബുക്കിംഗ് നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 

ടൊയോട്ട ഹിലക്സ് പിക്കപ്പ് സ്റ്റാൻഡേർഡ്, ഹൈ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ടൊയോട്ട ഹിലക്‌സിൻ്റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്, 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭ്യമാണ്. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 204ps പവറും 420Nm ടോർക്കും സൃഷ്ടിക്കുന്നു. അതേ സമയം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച്, ഈ എഞ്ചിൻ 204 പിഎസ് പവറും 500 എൻഎം ടോർക്ക് ഔട്ട്പുട്ടും സൃഷ്ടിക്കുന്നു. സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് സംവിധാനമുണ്ട്. ടൊയോട്ട ഹിലക്സ് പിക്കപ്പിന്‍റെ എക്സ്-ഷോറൂം വില 30.40 ലക്ഷം രൂപയിൽ തുടങ്ങി 37.90 ലക്ഷം രൂപ വരെ വരെ ഉയരുന്നു. 

ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ ഓഫ്-റോഡിങ് സാഹസിക ഡ്രൈവുകള്‍ക്കൊപ്പം ദൈനംദിന സിറ്റി ഡ്രൈവിനും അനുയോജ്യമായ ലൈഫ്സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനം തേടുന്നവർക്കും മികച്ചൊരു ഓപ്ഷനാണ്   ടൊയോട്ട ഹൈലക്സ്. അതേപോലെ തന്നെ ക്യാമ്പര്‍വാന്‍, കൃഷി, പ്രതിരോധം, ഖനനം, നിര്‍മാണം, റെസ്‌ക്യൂ വാന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വളര്‍ന്നുവരുന്ന ബിസിനസ് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ബഹുമുഖ വാഹനമാണിത്.

youtubevideo

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ