പുതിയ ഇന്നോവ എത്തി, കിടിലന്‍ ഫീച്ചറുകളുമായി!

By Web TeamFirst Published Nov 25, 2020, 3:59 PM IST
Highlights

സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റ

ബെംഗളൂരു: പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം). സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

ആഡംബര അനുപാതം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും അകത്തളങ്ങള്‍ക്ക് പുതുകാഴ്ച നല്‍കുന്നതിനും ഇസഡ് എക്‌സ് ഗ്രേഡില്‍ ഒട്ടകത്തിന്റെ തവിട്ടുനിറമുള്ള പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുണ്ട്. കണക്ടറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായിആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടു കൂടിയ പുതിയതും വലുതുമായ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോയും നവീകരിച്ച ഇന്നോവയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുക്കാവുന്ന ഘടകഭാഗങ്ങളായി തത്സമയ വാഹന ട്രാക്കിങ്, ജിയോഫെന്‍സിങ്, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ തുടങ്ങിയ വാഹന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ഇന്നോവ ക്രിസ്റ്റയില്‍ ഉപയോക്താക്കള്‍ക്ക് ഇനി ആസ്വദിക്കാം.

ടൊയോട്ടയുടെ ഗുണനിലവാരം, ഈടുനില്‍പ്പ്, വിശ്വാസ്യത എന്നിവയുമായി നൈപുണ്യത്തോടെ സമന്വയിപ്പിച്ച് സമാനതകളില്ലാത്ത രൂപഭംഗിയും സുഖസൗകര്യവും ആനന്ദവും വാഗ്ദാനം ചെയ്ത് 15 വര്‍ഷം മുമ്പ് ഇന്ത്യയില്‍ പ്രീമിയം എംപിവി ആയി അവതരിപ്പിച്ചപ്പോള്‍ ഇന്നോവ ഈ വിഭാഗത്തെ പുനര്‍നിര്‍വചിച്ചു, ഈ ഘടകങ്ങള്‍ അതിനെ വിജയിയാക്കി

നൂതന സാങ്കേതികവിദ്യകളും സവിശേഷതകളും ഉള്‍ക്കൊള്ളിക്കുകയും മെച്ചപ്പെട്ട പതിപ്പുകള്‍ പതിവായി അവതരിപ്പിക്കുകയും ചെയ്ത് വര്‍ഷങ്ങളായി ഇന്നോവയെ കൂടുതല്‍ മികച്ചതാക്കാന്‍ കമ്പനി പ്രയത്‍നിച്ചതായും കുടുംബത്തോടൊപ്പമോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ഉള്ള ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍, സമാനതകളില്ലാത്ത സുരക്ഷയും തുല്യതയില്ലാത്ത സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി വിശിഷ്യാ സന്ദര്‍ഭോചിതമായ അവതരണമാണിതെന്നും -ടികെഎം സെയില്‍ ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. ഇന്നോവ ക്രിസ്റ്റ 43 ശതമാനം സെഗ്മെന്റ് ഷെയറുമായി സമാനതകളില്ലാത്ത ആധിപത്യം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 

click me!