പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

By Web TeamFirst Published Jan 31, 2023, 10:39 PM IST
Highlights

കുടുംബത്തോടൊപ്പമുള്ള യാത്രകൾ, കോർപ്പറേററ്റ്-വ്യവസായിക ആവശ്യങ്ങൾ തുടങ്ങിയവ നിറവേറ്റുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഇന്നോവയുടെ പുതിയ മോഡൽ, മെച്ചപ്പെടുത്തിയ ഫ്രണ്ട് ഫാസിയയുമായാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംങ്ങ് ആരംഭിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). ഇന്ത്യയിൽ 2005-ൽ പുറത്തിറങ്ങിയ വാഹനം ഇതിനോടകം തന്നെ വിശ്വാസ്യത, സുരക്ഷ, ആഡംബരം, സുഖപ്രദമായ യാത്ര, കരുത്ത് എന്നിവയാൽ വാഹന പ്രേമികൾക്കിടയിൽ ഇടം പിടിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകൾ, കോർപ്പറേററ്റ്-വ്യവസായിക ആവശ്യങ്ങൾ തുടങ്ങിയവ നിറവേറ്റുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഇന്നോവയുടെ പുതിയ മോഡൽ, മെച്ചപ്പെടുത്തിയ ഫ്രണ്ട് ഫാസിയയുമായാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അടുത്തിടെ മികച്ച പ്രതികരണങ്ങൾ നേടിയ ഇന്നോവ ഹൈക്രോസ്സിനു പിന്നാലെയാണ് പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചത്. ഇന്നോവ ഹൈക്രോസ്സിനു പിന്നാലെ തന്നെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചത് ടൊയോട്ടയുടെ ഉപഭോക്താക്കളോടുള്ള മൾട്ടി ടെക്നോളജി സമീപനത്തിന്റെയും ഡീസൽ പവർട്രെയിൻ താൽപ്പര്യപ്പെടുന്നവരെ പരിഗണിക്കുന്നതിന്റെയും തെളിവാണെന്ന് കമ്പിനി വൃത്തങ്ങൾ വ്യകത്മാക്കി. 

"2005-ൽ പുറത്തിറങ്ങിയ ഇന്നോവ ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് വൻ വിപ്ലവമാണ് സൃഷ്ടിച്ചത്. സെഗ്‌മെന്റ് ലീഡർ എന്നതിലുപരി രാജ്യത്തുടെനീളം ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവ കൊണ്ട് ശ്രദ്ധേയമായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് ആരംഭിച്ചതിലൂടെ  ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട MPV നാല് ഗ്രേഡുകളിൽ ലഭ്യമാകുമെന്ന സന്തോഷം പങ്ക് വയ്ക്കുന്നു. സമാനതകളില്ലാത്ത സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും ഈ വാഹനം ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. പുതിയ ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈക്രോസും, ഇപ്പോൾ ഡീലർമാർ മുഖേനെയും ഓൺലൈനായും സ്വന്തമാക്കാം. അതോടപ്പം തന്നെ ഒന്നിലധികം പവർട്രെയിനുകൾ ഉണ്ടെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.'' ടൊയോട്ട കിർലോസ്‍കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.

G, GX, VX, ZX എന്നീ നാല് ഗ്രേഡുകളിൽ വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സൂപ്പർവൈറ്റ്, സിൽവർ, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റ് ഗാർഡ് ബ്രോൺസ് എന്നീ അഞ്ച് നിറങ്ങളിലും ലഭ്യമായ പുതിയ ഇന്നോവ ക്രിസ്റ്റ ഉപഭോക്താക്കൾക്ക് 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാം.

click me!