പഴയ ഇന്നോവയല്ല പുതിയ ഇന്നോവ..!

By Web TeamFirst Published Apr 9, 2019, 10:19 AM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെയും എസ്‍യുവി ഫോര്‍ച്യൂണറിന്‍റെയും പരിഷ്‍കരിച്ച പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെയും എസ്‍യുവി ഫോര്‍ച്യൂണറിന്‍റെയും പരിഷ്‍കരിച്ച പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു.

 ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയാണ് ഇന്നോവയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാവുന്നത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്‌സ് എം ടി, സെഡ്എക്‌സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും.

പെര്‍ഫറോറ്റഡ് സീറ്റ്, ഓഡിയോ സംവിധാനത്തിനൊപ്പം ഗുണമേന്മയേറിയ  സ്പീക്കര്‍, ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് തുടങ്ങിയവയാണ് ഫോര്‍ച്യൂണറിലെ മാറ്റങ്ങള്‍. ഫോര്‍വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള ഫോര്‍ച്യൂണറിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങള്‍ കമൊയ്‌സ് ഇന്റീരിയര്‍ ഷെയ്ഡിലും വില്‍പ്പനയ്‌ക്കെത്തും. നിലവിലുള്ള ഡാര്‍ക്ക് ബ്രൗണ്‍ അകത്തളം തുടരും. ടു വീല്‍ ഡ്രൈവ് ഫോര്‍ച്യൂണറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനൊപ്പവും ഈ പുതിയ ഇന്റീരിയര്‍ ഷെയ്ഡ് ലഭ്യമാവും. പക്ഷേ അകത്തളത്തിലെ പുതുനിറത്തിനപ്പുറമുള്ള മാറ്റമൊന്നും ഈ പതിപ്പിലുണ്ടാവില്ല. അതുപോലെ ടു വീല്‍ഡ്രൈവ് ഫോര്‍ച്യൂണറിന്റെ പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തിലും മാറ്റമൊന്നുമുണ്ടാവില്ല.

ഇരു മോഡലുകളുടെയും സാങ്കേതികവിഭാഗങ്ങളിളും മാറ്റമൊന്നുമില്ല. ക്രിസ്റ്റയില്‍ 2.7 പെട്രോള്‍, 2.4, 2.8 ഡീസല്‍ എന്‍ജിനുകളും ഫോര്‍ച്യൂണറില്‍ 2.7 പെട്രോള്‍, 2.8 ഡീസല്‍ എന്‍ജിനുകളുമാണ് ഹൃദയം. എന്നാല്‍ വിലയില്‍ അല്‍പ്പം മാറ്റമുണ്ട്. ക്രിസ്റ്റയ്ക്ക് 14.93 ലക്ഷം മുതല്‍ 22.43 ലക്ഷവും ഫോര്‍ച്യൂണറിന് 18.92 ലക്ഷം മുതല്‍ 23.47 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.

ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ ആദ്യമായി വിപണിയിലെത്തിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. 

മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 2018 സെപ്‍തംബറിലാണ് ഇന്നോവയിലും ഫോര്‍ച്യൂണറിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച്  അവതരിപ്പിച്ചത്. 

click me!