"ഉറപ്പാണ് പരിരക്ഷ.." കിടിലന്‍ ഓഫറുമായി ഇന്നോവ മുതലാളി!

By Web TeamFirst Published Apr 10, 2021, 9:26 AM IST
Highlights

ഈ പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് കമ്പനി

ഉപഭോക്താക്കള്‍ക്കായി പ്രീ-പെയ്‍ഡ് സേവന പാക്കേജ് ആരംഭിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. സ്‌മൈല്‍സ് പ്ലസ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനവുകളില്‍ നിന്നുള്ള പരിരക്ഷ, കമ്പനിയുടെ ജനുവിന്‍ പാര്‍ട്‍സുകളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണെന്ന് ടൊയോട്ട പറയുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌മൈല്‍സ് പ്ലസ് പ്രീ-പെയ്‍ഡ് സേവന പാക്കേജ് നിരവധി മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുവെന്നും ടൊയോട്ട അറിയിക്കുന്നു.

പാക്കേജ് സേവന ലൊക്കേഷന്റെ ഫെക്‌സിബിളിറ്റി വാഗ്‍ദാനം ചെയ്യുകയും ഭാവിയില്‍ സംഭവിക്കാനിടയുള്ള സേവന വില വര്‍ദ്ധനവില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കുന്നു. ടൊയോട്ടയില്‍ നിന്നുള്ള ഓഫര്‍ പാക്കേജുകളെ എസന്‍ഷ്യല്‍, സൂപ്പര്‍ ഹെല്‍ത്ത്, സൂപ്പര്‍ ടോര്‍ക്ക്, അള്‍ട്രാ എന്ന് വിളിക്കുന്നു. രാജ്യത്തെ എല്ലാ ടൊയോട്ട സേവന കേന്ദ്രങ്ങളിലും ഡീലര്‍ഷിപ്പുകളിലും ഇവ ഇപ്പോള്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ വില്‍പ്പനാനന്തര ആവശ്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പ്രീ-പെയ്‍ഡ് പാക്കേജുകള്‍ വ്യത്യസ്‍ത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കമ്പനി പറയുന്നു. 

ഈ എക്സ്‌ക്ലൂസീവ് പാക്കേജ് അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കളെ അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്ന സേവനങ്ങള്‍ നിറവേറ്റാന്‍ കമ്പനി ആഗ്രഹിക്കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി വ്യക്തമാക്കി. 

നിലവില്‍ ഇന്നോവ ക്രിസ്റ്റ, യാരിസ്, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍  തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ടൊയോട്ട ഇന്ത്യയുടെ മോഡല്‍ പട്ടിക. ഒപ്പം മാരുതിയുടെ ബാലെനോയുടെയും വിറ്റാര ബ്രെസയുടെയും റീ-ബാഡ്‍ജ് പതിപ്പുകളായ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

click me!