പുതിയ മിറായിയുമായി ടൊയോട്ട

Published : Oct 13, 2019, 04:45 PM IST
പുതിയ മിറായിയുമായി ടൊയോട്ട

Synopsis

ടൊയോട്ടെയുടെ ഫ്യൂവല്‍ സെല്‍ കാറായ മിറായിയുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടെയുടെ ഫ്യൂവല്‍ സെല്‍ കാറായ മിറായിയുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചു. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസും ഉള്‍പ്പെടെ മുന്‍മോഡലിനെക്കാള്‍ വലുപ്പമുണ്ട് പുതിയ വാഹനത്തിന്.

ബ്ലാക്ക് തീമിലാണ് വാഹനത്തിന്റെ അകത്തളം. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റ് തുടങ്ങിയവയാണ് അകത്തളത്തെ ആകര്‍ഷകമാക്കും. 

സ്വപ്റ്റ്ബാക്ക് ഹെഡ്‍ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായി ഒഴുകിയിറങ്ങുന്ന റൂഫ് എന്നിവ മിറായ്യെ വ്യത്യസ്തമാക്കും. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തിന് പുതിയ ഫ്യുവല്‍ സെല്‍ സിസ്റ്റം വഴി കൂടുതല്‍ ദൂരം സഞ്ചരിക്കാനുമാകും.

PREV
click me!

Recommended Stories

വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ