വീണ്ടും തെളിഞ്ഞ് ഇന്നോവയുടെ രാശി!

By Web TeamFirst Published Dec 1, 2020, 2:40 PM IST
Highlights

പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വാഹനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഉപഭോക്താക്കളോട് വളരെ നന്ദിയുണ്ടെന്നും കമ്പനി

2020 നവംബർ മാസത്തിൽ മൊത്തം 8508 യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർസ്. 2019 നവംബറില്‍ ആഭ്യന്തര വിപണിയിൽ 8312 യൂണിറ്റുകളാണ് ടികെഎം വിറ്റത്. അതുവഴി 2019 നവംബറിലെ മൊത്തവ്യാപാരവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനം വളർച്ച കൈവരിച്ചെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കമ്പനി ക്രമാനുഗതവും സ്ഥിരവുമായ വീണ്ടെടുപ്പിന് സാക്ഷ്യം വഹിക്കുന്നതായി ടി‌കെ‌എം സെയിൽ‌സ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ഉപയോക്താക്കൾക്കിടയിൽ വ്യക്തിഗത മൊബിലിറ്റിക്ക് മുൻ‌ഗണന വർദ്ധിക്കുന്നതായും ആകർഷകമായ ഓഫറുകളും ഫിനാൻസ് സ്കീമുകളും കമ്പനിയുടെ വേഗത നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്നും അതുവഴി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തവ്യാപാരത്തിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

ഉത്സവ സീസൺ ഡിമാൻഡും വിൽപ്പനയും കണക്കിലെടുക്കുമ്പോൾ, 2019 ലെ ഉത്സവകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്തൃ ഓർഡറുകളിൽ 10-13 ശതമാനം വർധനയും റീട്ടെയിൽ വിൽപ്പനയിൽ 12 ശതമാനം വർധനയും (ഡീലർ മുതൽ ഉപഭോക്താവ് വരെയുള്ള വിൽപ്പന) ടികെഎം മികച്ച രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 
 
കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇന്നോവ ക്രിസ്റ്റയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഉപഭോക്താക്കളോട് വളരെ നന്ദിയുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

click me!